Scholarships: ഒബിസി വിദ്യാർത്ഥികൾക്ക് വിദേശപഠനം ഇനി എളുപ്പം; സ്കോളർഷിപ്പുമായി പിന്നാക്ക വിഭാഗ വികസന വകുപ്പ്

Scholarship for OBC Students: മെഡിക്കൽ /എഞ്ചിനീയറിങ് /പ്യൂവർ സയൻസ്, അഗ്രികൾച്ചർ/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം നടത്തുന്നതിനാണ് സ്കോളർഷിപ്പ് നൽകുന്നത്

Scholarships: ഒബിസി വിദ്യാർത്ഥികൾക്ക് വിദേശപഠനം ഇനി എളുപ്പം; സ്കോളർഷിപ്പുമായി പിന്നാക്ക വിഭാഗ വികസന വകുപ്പ്

CUET PG (Representational Image)

Published: 

12 Sep 2024 16:16 PM

ന്യൂഡൽഹി: വിദേശത്ത് പഠിച്ച് അവിടെത്തന്നെ ജോലി ചെയ്യണം എന്നതാണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ തട്ടിപ്പുകളിൽ വീഴാതെ മികച്ച സർവ്വകലാശാലകൾ തിരഞ്ഞെടുക്കണം. ഒപ്പം പണവും പ്രശ്നമാണ്. പണമില്ലാത്തതിനാൽ വിദേശ പഠനം എന്ന സ്വപ്നം മുടങ്ങിയിരിക്കുന്ന പല വിദ്യാർത്ഥികളും നമ്മുടെ നാട്ടിലുണ്ട്. ഇത്തരത്തിലുള്ള ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉന്നതപഠനം നടത്താൻ സഹായിക്കുന്ന സ്കോളർഷിപ്പുമായി എത്തിയിരിക്കുകയാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ്.

പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർക്കാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുന്നത്. അതായത് സ്വപ്നം മാത്രം പോരാ മിടുക്കരുമാകണം എന്ന് സാരം. പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരമാണ് ഈ സഹായം അഥവാ സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് എന്നാണ് വിവരം.

ALSO READ – ഇന്ത്യൻ വിദ്യാർത്ഥികളേ ധൈര്യമായി പറന്നോളൂ… അവസരങ്ങളൊരുക്കുന്ന മികച്ച വിദേശ സർവ്വകലാശാലകൾ ഇ

മെഡിക്കൽ /എഞ്ചിനീയറിങ് /പ്യൂവർ സയൻസ്, അഗ്രികൾച്ചർ/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം നടത്തുന്നതിനാണ് സ്കോളർഷിപ്പ് നൽകുന്നത് എന്നും വൃത്തങ്ങൾ വ്യക്തമാക്കുന്നു. താത്പര്യമുള്ളവർക്ക് www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കാൻ കഴിയും. താൽപര്യമുള്ള വിദ്യാർത്ഥികൾ ഉടൻ അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 20 ആണ്.

ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം