5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nursing Jobs in Germany: ജർമ്മനിയിൽ നഴ്സുമാർക്ക് അവസരം; 250 ഒഴിവുകൾ, 2,73,000 വരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

Nurse Recruitment in Germany via NORKA Roots: അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ അയച്ചവരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപെടുന്നവരെയാണ് അഭിമുഖത്തിന് വിളിക്കുക. മെയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി അഭിമുഖം നടക്കും.

Nursing Jobs in Germany: ജർമ്മനിയിൽ നഴ്സുമാർക്ക് അവസരം; 250 ഒഴിവുകൾ, 2,73,000 വരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 03 Apr 2025 15:33 PM

ജർമ്മനിയിൽ നേഴ്സാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്മെന്റായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദർശിക്കുക. ഏപ്രിൽ 6 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ബി.എസ്.സി/ജനറല്‍ നഴ്‌സിങാണ് അപേക്ഷ നൽകാനുള്ള അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി.എസ്.സി യോഗ്യതയുളളവര്‍ക്ക് പ്രവർത്തി പരിചയം ആവശ്യമില്ല. എന്നാൽ, ജനറല്‍ നഴ്‌സിങ് ആണ് യോഗ്യതയെങ്കിൽ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. അപേക്ഷകരുടെ പ്രായം 2025 മെയ് 31ന് 38 വയസിൽ കവിയരുത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. മെയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.

അപേക്ഷ അയച്ചവരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപെടുന്നവരെയാണ് അഭിമുഖത്തിന് വിളിക്കുക. തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 2300 യൂറോയും (2,16,703 രൂപ) രജിസ്റ്റേര്‍ഡ് നഴ്‌സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയും (2,73,235 രൂപ) ശമ്പളം ലഭിക്കും. അപേക്ഷകർക്ക് ജര്‍മ്മന്‍ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാൽ ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും.

ALSO READ: ഡിഗ്രി കഴിഞ്ഞവരാണോ? 81,100 രൂപ വരെ ശമ്പളത്തോടെ ജോലി നേടാം; തിരുവനന്തപുരം ഐഎസ്ആർഒയിൽ അവസരം

തിരഞ്ഞെടുക്കപെടുന്നവർ ആദ്യം എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ഒന്‍പതു മാസത്തോളം നീളുന്ന ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കണം. ഇത് പൂര്‍ണ്ണമായും സൗജന്യമായിരിക്കും. നിയമനത്തിനുശേഷം ജർമ്മനിയിൽ ബി.2 ലെവല്‍ പരിശീലനവും ലഭിക്കും. കൂടാതെ, വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ, നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.