NTA Update: 2025 മുതൽ എൻടിഎ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകളിൽ മാത്രം ശ്രദ്ധ ചെലുത്തും; കേന്ദ്ര വിദ്യാഭ്യാസമന്ത്രി

NTA to Focus Only on Higher Education Entrance Exam: ഉന്നതതല പാനൽ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ പരീക്ഷ പരിഷ്കാരങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം ഇപ്പോൾ ഭേദഗതികൾ പ്രഖ്യാപിച്ചത്.

NTA Update: 2025 മുതൽ എൻടിഎ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകളിൽ മാത്രം ശ്രദ്ധ ചെലുത്തും; കേന്ദ്ര വിദ്യാഭ്യാസമന്ത്രി

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ (Image Credits: PTI)

Updated On: 

18 Dec 2024 08:51 AM

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) 2025 മുതൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. അടുത്ത വർഷം മുതൽ മറ്റ് റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്നത് ഏജൻസി അവസാനിപ്പിക്കും. ഇതിനുപുറമെ, പത്ത് പുതിയ തസ്തികകളോടെ 2025-ൽ എൻടിഎ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്), എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്കുള്ള ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) എന്നിവ പോലുള്ള പ്രധാന പ്രവേശന പരീക്ഷകൾ നടത്തുന്നതിൽ മാത്രം ആയിരിക്കും എൻടിഎ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.

“2025-ൽ എൻടിഎ പുനഃക്രമീകരിക്കും. കുറഞ്ഞത് പത്ത് പുതിയ തസ്തികകൾ എങ്കിലും സൃഷ്ടിക്കപ്പെടും. സീറോ – എറർ ടെസ്റ്റിംഗ് ഉറപ്പുവരുത്തുന്നതിന് എൻടിഎയുടെ പ്രവർത്തനത്തിൽ നിരവധി പുതിയ മാറ്റങ്ങൾ കൊണ്ടുവരും. കോമൺ എൻട്രൻസ് യൂണിവേഴ്സിറ്റി ടെസ്റ്റ് വർഷത്തിൽ ഒരിക്കൽ നടത്തിവരുന്നത് തുടരും. നീറ്റ് പരീക്ഷ പരമ്പരാഗത പേനയും പേപ്പറും അധിഷ്ഠിത മോഡലിൽ നടത്തണോ അതോ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറണോ എന്നത് സംബന്ധിച്ച കാര്യത്തിലും ആരോഗ്യ മന്ത്രാലയവുമായി ചർച്ചകൾ നടക്കുന്നുണ്ട്. സമീപഭാവിയിൽ കമ്പ്യൂട്ടർ അഡാപ്റ്റീവ് ടെസ്റ്റിലേക്കും ടെക്നോളജി അധിഷ്ഠിതമായ പ്രവേശന പരീക്ഷകളിലേക്കും മാറാൻ ആണ് ശ്രമിക്കുന്നത്” വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ഉന്നതതല പാനൽ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ പരീക്ഷാ പരിഷ്കാരങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം ഇപ്പോൾ ഭേദഗതികൾ പ്രഖ്യാപിച്ചത്. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ അടക്കം ചോർന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് പാനൽ രൂപീകരിച്ചത്.

ALSO READ: കാത്തിരുന്ന വിജ്ഞാപനം ഇതാ വരുന്നു, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാം, മാറ്റങ്ങള്‍ അറിയാം

2017-ൽ എൻടിഎ നിലവിൽ വന്നത് മുതൽ വിവിധ ദേശീയതല പരീക്ഷകൾ സംഘടിപ്പിക്കുന്നതിൽ എൻടിഎ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിൻ്റെ പ്രവർത്തനങ്ങൾ പ്രവേശന പരീക്ഷകളിലേക്ക് പരിമിതപ്പെടുത്താനുള്ള തീരുമാനം ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതോടെ, മുമ്പ് എൻടിഎ കൈകാര്യം ചെയ്തിരുന്ന റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ മറ്റ് കേന്ദ്ര, സംസ്ഥാന റിക്രൂട്ട്‌മെൻ്റ് ഏജൻസികൾക്ക് കൈമാറും.

എല്ലാ വർഷവും ദശലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ എഴുതുന്ന ജെഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾ നടത്തുന്നതിൽ എൻടിഎ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. ഈ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്തുന്നതിനും കൃത്യമായ നിർവ്വഹണത്തിലും മാത്രമായിരിക്കും എൻടിഎ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ തടസ്സപ്പെടാതിരിക്കാൻ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾകളുടെ നടത്തിപ്പ് മറ്റ് ഏജൻസികൾക്ക് കൈമാറുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്.

Related Stories
Question Paper Leak: ചോദ്യപേപ്പർ ചോര്‍ച്ച; ആരോപണ വിധേയരായ ചാനലിൽ വീണ്ടും ലൈവ്, പുതിയ ചാനലുകൾ തുടങ്ങുമെന്ന് പ്രഖ്യാപനം
Secretariat Assistant Exam : കാത്തിരുന്ന വിജ്ഞാപനം ഇതാ വരുന്നു, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാം, മാറ്റങ്ങള്‍ അറിയാം
SBI Recruitment 2024-25 : എസ്ബിഐയിലെ ജോലിയാണോ സ്വപ്‌നം, എങ്കില്‍ ഇതുതന്നെ അവസരം; ജൂനിയര്‍ അസോസിയേറ്റാകാം, നിരവധി ഒഴിവുകള്‍
NDA: സെെനിക ഓഫീസർ ആകാനാണോ താത്പര്യം! അപേക്ഷ ക്ഷണിച്ചു, പെൺകുട്ടികൾക്കും അവസരം
SSC CGL Tire1: സിജിഎൽ ടയർ 1 പരീക്ഷയുടെ മാർക്ക് പുറത്തുവിട്ടു, പരിശോധിക്കേണ്ട വിധം
NCERT: 9 മുതൽ 12 ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വില കുറയും; 20 ശതമാനം വില കുറക്കാൻ NCERT
പിസ്ത ദിവസവും അഞ്ചെണ്ണം വെച്ച് കഴിച്ചാല്‍ മാജിക് കാണാം
കഴിക്കുവാണേൽ ഇപ്പൊ കഴിക്കണം! തണുപ്പുകാലത്ത് ശീലമാക്കാം ബീറ്റ്റൂട്ട്
'ശരാശരി'യിലും വിരാട് കോഹ്ലി താഴേക്ക്‌
പശുവിൻ പാലിന് പകരം സോയാ മിൽക്ക് ആയാലോ?