JEE Main Admit Card 2025 : ജെഇഇ മെയിൻ പരീക്ഷ; ജനുവരി 28,29,30 തീയതികളിലെ അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു, പരീക്ഷ സെൻ്ററുകളിലും മാറ്റം

JEE Main Admit Card 2025 For January 28,29 and 30 Exams : ജെഇഇ മെയിൻ പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.

JEE Main Admit Card 2025 : ജെഇഇ മെയിൻ പരീക്ഷ; ജനുവരി 28,29,30 തീയതികളിലെ അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു, പരീക്ഷ സെൻ്ററുകളിലും മാറ്റം

Representational Image

Published: 

23 Jan 2025 23:06 PM

എഞ്ചിനീയറിങ്ങ് പ്രവേശനം പരീക്ഷയായ ജെഇഇ (ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ 2025 ആദ്യ സെക്ഷനിലെ അഡ്മിറ്റ് കാർഡ് പുറപ്പെടുവിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി. ജനുവരി 28, 29, 30 തീയതികളിൽ സംഘടിപ്പിക്കുന്ന പരീക്ഷയ്ക്ക് പങ്കെടുക്കുന്ന പരീക്ഷാർഥികൾക്ക് വേണ്ടിയുള്ള അഡ്മിറ്റ് കാർഡാണ് എൻടിഎ പുറത്ത് വിട്ടിരിക്കുന്നത്. ജെഇഇ മെയിൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് എൻടിഎ അവതരിപ്പിക്കുന്ന ജെഇഇ മെയിൻ പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഇത് കൂടാതെ ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജ് പരീക്ഷ കേന്ദ്രങ്ങൾ വാരണാസിയിലേക്ക് മാറ്റി.

പരീക്ഷയ്ക്ക് പങ്കെടുക്കുന്ന വിദ്യാർഥികൾ നിർബന്ധമായും പരീക്ഷ സെൻ്ററുകളിൽ അഡ്മിറ്റ് കാർഡ് ഹാജരാക്കേണ്ടതാണ് കൂടാതെ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പരീക്ഷാർഥികൾ പാലിക്കേണ്ടതുമാണ്.

ALSO READ : RRB Group D Recruitment: ഏഴാം ശമ്പള കമ്മീഷൻ സാലറി കിട്ടും, റെയിൽവേ ഗ്രൂപ്പ്-ഡി 32,438 ഒഴിവുകൾ

ജെഇഇ മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. ജെഇഇ മെയിൻ പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.ac.in ൽ പ്രവേശിക്കുക
  2. തുറന്ന് വരുന്ന ഹോം പേജിൽ JEE MAIN ADMIT CARD 2025 എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക
  3. ശേഷം തുറന്ന് വരുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും കൃത്യമായി രേഖപ്പെടുത്തിയതിന് ശേഷം ലോഗ് ഇൻ ചെയ്യുക
  4. ലോഗ് ഇൻ ചെയ്തതിന് ശേഷം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക
  5. ശേഷം ലഭിക്കുന്ന പിഡിഎഫ് ഫയൽ ഒരു പേപ്പറിൽ ഡൗൺലോഡ് സൂക്ഷിക്കുക
Related Stories
Higher Secondary Exam: ഹയർ സെക്കൻഡറി പൊതുപരീക്ഷ നടത്താൻ പണമില്ല; സ്വന്തം അക്കൗണ്ടിൽ നിന്നെടുക്കാൻ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം
RRB Group D Recruitment: ഏഴാം ശമ്പള കമ്മീഷൻ സാലറി കിട്ടും, റെയിൽവേ ഗ്രൂപ്പ്-ഡി 32,438 ഒഴിവുകൾ
HPCL Recruitment : ഇത് തന്നെ അവസരം; എച്ച്പിസിഎല്ലില്‍ ജൂനിയര്‍ എക്‌സിക്യൂട്ടിവാകാം; നിരവധി ഒഴിവുകള്‍
Aided School Teachers Appointment: എയ്ഡഡ് സ്കൂളുകളിൽ 56 വയസ്സിനുള്ളിലുള്ളവർക്ക് അധ്യാപകരാക്കാം: സർക്കാർ ഉത്തരവ് പുറത്തിറക്കി
Kerala PSC Recruitment : കൃഷി ഓഫീസറാകാം, പി.എസ്.സി വിളിക്കുന്നു; യോഗ്യതകള്‍ ഇത്ര മാത്രം
MSC-PHD Holders: എംഎസ്‌സിയും പിഎച്ച്ഡിയും ഉള്ളവർക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാം; നിയമനം താത്‌കാലികമോ?
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി