JEE Main Admit Card 2025 : ജെഇഇ മെയിൻ പരീക്ഷ; ജനുവരി 28,29,30 തീയതികളിലെ അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു, പരീക്ഷ സെൻ്ററുകളിലും മാറ്റം
JEE Main Admit Card 2025 For January 28,29 and 30 Exams : ജെഇഇ മെയിൻ പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
എഞ്ചിനീയറിങ്ങ് പ്രവേശനം പരീക്ഷയായ ജെഇഇ (ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ 2025 ആദ്യ സെക്ഷനിലെ അഡ്മിറ്റ് കാർഡ് പുറപ്പെടുവിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി. ജനുവരി 28, 29, 30 തീയതികളിൽ സംഘടിപ്പിക്കുന്ന പരീക്ഷയ്ക്ക് പങ്കെടുക്കുന്ന പരീക്ഷാർഥികൾക്ക് വേണ്ടിയുള്ള അഡ്മിറ്റ് കാർഡാണ് എൻടിഎ പുറത്ത് വിട്ടിരിക്കുന്നത്. ജെഇഇ മെയിൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് എൻടിഎ അവതരിപ്പിക്കുന്ന ജെഇഇ മെയിൻ പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഇത് കൂടാതെ ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജ് പരീക്ഷ കേന്ദ്രങ്ങൾ വാരണാസിയിലേക്ക് മാറ്റി.
പരീക്ഷയ്ക്ക് പങ്കെടുക്കുന്ന വിദ്യാർഥികൾ നിർബന്ധമായും പരീക്ഷ സെൻ്ററുകളിൽ അഡ്മിറ്റ് കാർഡ് ഹാജരാക്കേണ്ടതാണ് കൂടാതെ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പരീക്ഷാർഥികൾ പാലിക്കേണ്ടതുമാണ്.
ALSO READ : RRB Group D Recruitment: ഏഴാം ശമ്പള കമ്മീഷൻ സാലറി കിട്ടും, റെയിൽവേ ഗ്രൂപ്പ്-ഡി 32,438 ഒഴിവുകൾ
ജെഇഇ മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- ജെഇഇ മെയിൻ പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.ac.in ൽ പ്രവേശിക്കുക
- തുറന്ന് വരുന്ന ഹോം പേജിൽ JEE MAIN ADMIT CARD 2025 എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക
- ശേഷം തുറന്ന് വരുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും കൃത്യമായി രേഖപ്പെടുത്തിയതിന് ശേഷം ലോഗ് ഇൻ ചെയ്യുക
- ലോഗ് ഇൻ ചെയ്തതിന് ശേഷം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക
- ശേഷം ലഭിക്കുന്ന പിഡിഎഫ് ഫയൽ ഒരു പേപ്പറിൽ ഡൗൺലോഡ് സൂക്ഷിക്കുക