AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NPCIL Recruitment 2025: പരീക്ഷയില്ല, 56,000 രൂപ പ്രതിമാസ ശമ്പളം; ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 400 ഒഴിവുകള്‍

NPCIL Executive Trainee Recruitment 2025: ആകെ 400 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻപിസിഐഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

NPCIL Recruitment 2025: പരീക്ഷയില്ല, 56,000 രൂപ പ്രതിമാസ ശമ്പളം; ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 400 ഒഴിവുകള്‍
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 25 Apr 2025 16:08 PM

ന്യൂക്ലിയർ പവർ കോർപറേഷൻ (എൻപിസിഐഎൽ) എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 400 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻപിസിഐഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഏപ്രിൽ 30 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.

അപേക്ഷകർ കുറഞ്ഞത് 60% മാർക്കോടെ ബിഇ/ബിടെക്/ബിഎസ്‌സി (എഞ്ചിനീയറിംഗ്) അല്ലെങ്കിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എംടെക് ബിരുദം പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ഗേറ്റ് 2023/ 2024/ 2025 എന്നിവയിൽ നിശ്ചിത സ്കോർ ലഭിച്ചവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. 2022നും അതിന് മുൻപുള്ള വർഷങ്ങളിലെയും ഗേറ്റ് സ്‌കോറുകൾ പരിഗണിക്കുന്നതല്ല. അപേക്ഷിക്കുന്നതിന് ജനറൽ, ഇഡബ്ള്യുഎസ്, ഒബിസി വിഭാഗത്തിൽ ഉള്ള പുരുഷന്മാർ മാത്രം 500 രൂപ അപേക്ഷ ഫീസ് അടയ്ക്കണം. മറ്റുള്ളവർക്ക് ഫീസില്ല.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന കാലയളവിൽ പ്രതിമാസം 74,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. കൂടാതെ 30,000 രൂപ ഒറ്റത്തവണ ബുക്ക് അലവൻസും നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, പ്രതിമാസം 56,100 രൂപ പ്രാരംഭ ശമ്പളത്തോടെ സയന്റിഫിക് ഓഫീസർ (ഗ്രൂപ്പ് സി) ആയി നിയമിക്കപ്പെടും. കൂടാതെ, മറ്റ് ബാധകമായ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളും, ഒഴിവുകളും:

  • മെക്കാനിക്കൽ – 150
  • കെമിക്കൽ – 60
  • ഇലക്ട്രിക്കൽ – 80
  • ഇലക്ട്രോണിക്സ് – 45
  • ഇൻസ്ട്രുമെന്റേഷൻ – 20
  • സിവിൽ – 45

ഉയർന്നപ്രായപരിധി

  • ജനറൽ/ഇഡബ്ല്യുഎസ്: 26 വയസ്
  • ഒ.ബി.സി (നോൺ-ക്രീമി ലെയർ): 29 വയസ്
  • എസ്‌സി/എസ്ടി: 31 വയസ്

ALSO READ: എസ്‌എസ്‌എൽസി ഫലം ഏകദേശ തീയ്യതി ഇത്; മൂല്യനിർണ്ണയം തീരുന്നു

എങ്ങനെ അപേക്ഷിക്കാം?

  • npcilcareers.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • നോട്ടിഫിക്കേഷൻസിൽ നിന്നും ‘റിക്രൂട്ട്മെന്റ് ഓഫ് എക്സിക്യൂട്ടീവ് ട്രെയിനി’ തിരഞ്ഞെടുക്കുക.
  • ‘അപ്ലൈ ഓൺലൈൻ’ എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം രജിസ്റ്റർ ചെയ്യുക.
  • ഇനി ലോഗിൻ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ഫീസ് അടയ്ക്കുക.
  • അപേക്ഷ സമർപ്പിച്ച് ഒരു കോപ്പി ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.

നേരിട്ടുള്ള അഭിമുഖം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അഭിമുഖത്തിന് ശേഷം ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. ഗേറ്റ് സ്കോർ പരിഗണിച്ചായിരിക്കും അന്തിമ ലിസ്റ്റ് ഇടുന്നത്. ഈ സ്കോറും അഭിമുഖത്തിന് ലഭിച്ച സ്കോറും കൂടി പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്. ജൂൺ 9 മുതൽ ജൂൺ 21 വരെയാണ് അഭിമുഖം നടത്തുക. അഭിമുഖത്തിന് എത്തിച്ചേരുന്നവർ മാർക്ക് ഷീറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഒറിജിനൽ അക്കാദമിക് രേഖകൾ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് എൻപിസിഐഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ npcil.nic.in സന്ദർശിക്കുക.

അഭിമുഖം നടക്കുന്ന കേന്ദ്രങ്ങൾ:

  • അനുശക്തിനഗർ, മുംബൈ (മഹാരാഷ്ട്ര)
  • നരോറ ആറ്റോമിക് പവർ സ്റ്റേഷൻ (എൻ‌എ‌പി‌എസ്), ഉത്തർപ്രദേശ്
  • മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ (MAPS), തമിഴ്നാട്
  • കൈഗ ജനറേറ്റിംഗ് സ്റ്റേഷൻ (കെജിഎസ്), കർണാടക