5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Norka Recruitment: സൗദി ആരോഗ്യ മന്ത്രാലയത്തിൽ വനിതാ സ്റ്റാഫ് നഴ്‌സ്‌ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Norka Roots Recruitment 2024: 2024 നവംബർ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശേരി അറിയിച്ചു.

Norka Recruitment: സൗദി ആരോഗ്യ മന്ത്രാലയത്തിൽ വനിതാ സ്റ്റാഫ് നഴ്‌സ്‌ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ
Representational Image (Image Credits: Peter Dazeley/Getty Images Creative)
nandha-das
Nandha Das | Updated On: 20 Nov 2024 12:56 PM

സൗദി അറേബ്യയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള വനിതാ സ്റ്റാഫ് നഴ്‌സ്‌ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്സാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. 2024 നവംബർ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശേരി അറിയിച്ചു.

ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം (ഇആർ), ഐസിയു (അഡൾട്ട്), എൻഐസിയു (ന്യൂബോൺ ഇന്റെൻസീവ് കെയർ യൂണിറ്റ്), ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒആർ), പിഐസിയു (പീഡിയാട്രിക് ഇന്റെൻസീവ് കെയർ യൂണിറ്റ്), റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് നിലവിൽ ഒഴിവുകളുള്ളത്.

യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ നിന്നും നഴ്സിങ്ങിൽ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി എന്നിവ പാസായിരിക്കണം.
  • സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

വിശദമായ സിവി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതം വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്പോര്‍ട്ട്, മറ്റ് അവശ്യരേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സെറ്റ്‌കളിലൂടെ അപേക്ഷിക്കാം.

ALSO READ: ജെഇഇ മെയിൻ അപേക്ഷ തീയതി നീട്ടില്ല, തിരുത്തലുകൾ നവംബർ 27ന് മുമ്പ് സമർപ്പിക്കണം; എടിഎ

നിബന്ധനകൾ

  • സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നും പ്രൊഫഷണൽ ക്ലാസിഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യതയും, ഡാറ്റാഫ്ലോ വെരിഫിക്കേഷൻ, എച്ച്ആർഡി അറ്റസ്റ്റേഷൻ എന്നിവയും രജിസ്റ്റർ ചെയ്യാൻ ആവശ്യമാണ്.
  • ഉദ്യോഗാർത്ഥികൾ മുമ്പ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്.
  • പാസ്‌പോർട്ടിന് കുറഞ്ഞത് ആറു മാസം കാലാവധിയെങ്കിലും വേണം.
  • അഭിമുഖത്തിന് എത്തുമ്പോൾ പാസ്പോർട്ട് ഹാജരാക്കേണ്ടതുണ്ട്.
  • 2024 ഡിസംബർ രണ്ടാംവാരം കൊച്ചിയിൽ വെച്ചാണ് അഭിമുഖം നടക്കുക.

കൂടുതൽ വിശദാംശങ്ങൾക്ക് നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം. നോർക്ക ഗ്ലോബൽ കോൺടാക്ട് ടോൾഫ്രീ നമ്പർ: 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ ചെയ്യാനുള്ള സൗകര്യം)

Latest News