Nurse Job Vacancy: ജർമനിയിൽ നഴ്‌സാവാം: അപേക്ഷ നൽകാത്തവർക്ക് സുവർണാവസരം, സ്‌പോട്ട് രജിസ്‌ട്രേഷനുമായി നോർക്ക

Nurse Job Vacancy In Germany: നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ സൈറ്റുകൾ സന്ദർശിക്കാം.

Nurse Job Vacancy: ജർമനിയിൽ നഴ്‌സാവാം: അപേക്ഷ നൽകാത്തവർക്ക് സുവർണാവസരം, സ്‌പോട്ട് രജിസ്‌ട്രേഷനുമായി നോർക്ക

Represental Image (Credits: Freepik)

Published: 

26 Oct 2024 21:34 PM

തിരുവന്തപുരം: നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്സിങ് ഹോമുകളിലേക്ക് നഴ്സ് തസ്തികയിലേയ്ക്കുളള സ്പെഷ്യൽ റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ നൽകാൻ വീണ്ടും അവസരം. ഈ തസ്തികയിലേയ്ക്ക് നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിൽ അപേക്ഷനൽകാൻ കഴിയാത്തവർക്ക് നിലവിൽ ഒഴിവുള്ള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷനാണ് അവസരം ലഭിച്ചിരിക്കുന്നത്.

ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) 2024 നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ, തൈക്കാട്) നവംബർ നാലിനോ ഉദ്യോ​ഗാർത്ഥികൾക്ക് നേരിട്ടെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ നടപടികൾ രാവിലെ 10 മുതലാണ് ആരംഭിക്കുന്നത്. നഴ്സിങ്ങിൽ ബിഎസ്സി/ പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും ഇതിന് ആവശ്യമാണ്. വിശദമായ സിവി, പാസ്പോർട്ട്, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), നഴ്സിംഗ് രജിസ്ട്രേഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുള്ള മറ്റ് അവശ്യരേഖകൾ എന്നിവ സഹിതം ഹാജരാകണം. മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനോടൊപ്പം നടക്കുന്നതാണ്.

വയോജന പരിചരണം/ പാലിയേറ്റീവ് കെയർ/ ജറിയാട്രിക് എന്നിവയിൽ രണ്ട് വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണന ഉണ്ടാകുന്നതാണ്. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 38 വയസ്. അഭിമുഖം 2024 നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് വച്ചാണ് നടക്കുന്നത്.

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ സൈറ്റുകൾ സന്ദർശിക്കാം.

Related Stories
K-fon Recruitment: കെ-ഫോണിൽ ജോലി നേടാൻ അവസരം; 2,00,000 വരെ ശമ്പളം, 18 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ
UGC NET Exam 2025: യുജിസി നെറ്റ് പരീക്ഷ നാളെ ആരംഭിക്കും; ഹാജരാകേണ്ട സമയം, കൊണ്ടുപോകേണ്ട രേഖകൾ എന്നിവ പരിശോധിക്കാം
Sainik School Admission 2025: സെെനിക സ്കൂൾ പ്രവേശനം, അപേക്ഷ ജനുവരി 13 വരെ
Indian Air Force Airmen Recruitment 2025: വ്യോമസേനയിൽ എയർമാനാകാം, കേരളത്തിലും റിക്രൂട്ട്മെന്റ് റാലി; അപേക്ഷ ക്ഷണിച്ചു
PSC Annual Calendar : ഇപ്പോഴെങ്കിലും പഠിച്ചു തുടങ്ങണം, മുന്നിലുള്ളത് ഏതാനും നാളുകള്‍ മാത്രം; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ നടക്കുന്നത് ഈ മാസങ്ങളില്‍
NEET UG 2025: നീറ്റ് യുജി പരീക്ഷ; പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് എൻടിഎ, സിലബസും പുറത്തുവിട്ടു
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?