5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ജെഎൻ‌യുവിൽ ഇനി പി.എച്.ഡി എൻട്രൻസില്ല; നെറ്റ് മതിയാകും

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്‌സ് യൂണിയൻ (ജെ എൻ യു എസ്‌ യു) പിഎച്ച്‌ഡി പ്രവേശന പരീക്ഷകൾക്ക് പകരം നെറ്റ് സ്‌കോറുകൾ നൽകുന്നത് പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് പറയുന്നു.

ജെഎൻ‌യുവിൽ ഇനി പി.എച്.ഡി എൻട്രൻസില്ല; നെറ്റ് മതിയാകും
aswathy-balachandran
Aswathy Balachandran | Published: 29 Apr 2024 18:03 PM

ന്യൂഡൽഹി: പല വിദ്യാർത്ഥികളുടേയും സ്വപ്നമാണ് ജവഹർ ലാൽ നെഹ്റു സർവകലാശാലയിൽ പഠിക്കുക അല്ലെങ്കിൽ ​ഗവേഷണം ചെയ്യുക എന്നുള്ളത്. ഇതിന്റെ ഭാ​ഗമായുള്ള പ്രവേശന നടപടികളിൽ ഇത്തവണ മാറ്റം വന്നിരിക്കുകയാണ്.

ജെ.എൻ.യു വിൽ ഈ വർഷം മുതൽ പിഎച്ച്ഡി പ്രവേശനത്തിനു പ്രത്യേക എൻട്രൻസ് പരീക്ഷയില്ല എന്നതാണ് പുതിയ മാറ്റം. യു ജി സി യും സി എസ്ഐ ആറും നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ തീരുമാനമായി.

2024–25 അധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരും എന്നാണ് അധികൃതർ പറയുന്നത്. 2 തരത്തിലാകും പ്രവേശനം നടക്കുക. ജെ ആർ എഫ് നേടിയവർക്കുള്ളതാണ് ആദ്യ വിഭാഗം. ഇവർക്ക് നിലവിലുള്ളതു പോലെ അഭിമുഖത്തിനു 100% വെയിറ്റേജ് നൽകും.

നെറ്റ് സ്കോർ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ വിഭാഗത്തിൽ ജെ ആർ എഫ് നേടിയവർ ഉൾപ്പെടെ ഉള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് ജയിച്ച് അസി. പ്രഫസർഷിപ് യോഗ്യത നേടിയവർക്കും നെറ്റ് പരീക്ഷയിൽ പി എച്ച്ഡി പ്രവേശനത്തിനുള്ള സ്കോർ സ്വന്തമാക്കിയവർക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാം.

പുതിയ തീരുമാനത്തിൽ ആശങ്ക

പുതിയ മാറ്റങ്ങൾ ഒരേസമയം നല്ലതെന്നും മോശമെന്നും പറയുന്നവർ ഉണ്ട്. കൂടാതെ ഈ തീരുമാനം ചില വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയും ഉണ്ടാക്കുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്‌സ് യൂണിയൻ (ജെ എൻ യു എസ്‌ യു) പിഎച്ച്‌ഡി പ്രവേശന പരീക്ഷകൾക്ക് പകരം നെറ്റ് സ്‌കോറുകൾ നൽകുന്നത് പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് പറയുന്നു.

കൂടാതെ ഇത് അവർക്ക് ഗവേഷണം തുടരാനുള്ള അവസരങ്ങൾ കുറയ്ക്കും എന്നും ആശങ്ക പ്രകടിപ്പിച്ചു. തീരുമാനം പുറത്തു വന്നതോടെ ഈ വിഷയത്തിൽ പ്രതിഷേധിച്ച് യു ജി സി ആസ്ഥാനത്ത് നടന്ന പ്രതിഷേധ യോ​ഗത്തിൽ ജെ എൻ യു എസ്‌ യു തങ്ങളുടെ ആശങ്കകൾ ഉയർത്തിക്കാട്ടി.

തുടർന്ന് യു ജി സി ജോയിൻ്റ് സെക്രട്ടറിയുമായി ഇവർ കൂടിക്കാഴ്ച നടത്തി. വിഷയം ആഭ്യന്തരമായി ചർച്ച ചെയ്യും എന്ന് യു ജി സി ജോയിൻ്റ് സെക്രട്ടറി അവർക്ക് ഉറപ്പു നൽകുകയും ചെയ്തു. പ്രവേശന പരീക്ഷകൾ നടത്താൻ സർവകലാശാലകൾക്ക് സ്വയം ഭരണ അധികാരമുണ്ടെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു.