NIRF Ranking 2024: എന്‍ഐആര്‍എഫ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഒന്നാമതെത്തി മദ്രാസ് ഐഐടി
NIRF Ranking 2024 Details: റാങ്ക് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ വിവിധ ഐഐടികള്‍ തന്നെയാണ് ആധിപത്യം പുലര്‍ത്തുന്നത്. എന്നാല്‍ രണ്ടാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ്. ബോംബ് ഐഐടി, ഡല്‍ഹി ഐഐടി, കാണ്‍പൂര്‍ ഐഐടി എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ വീതം നേടി.
രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത്. 2024ലെ മൊത്തം റാങ്കിങില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഐഐടി ഒന്നാമതെത്തിയിരിക്കുകയാണ്. ഇത് എട്ടാമത്തെ തവണയാണ് മദ്രാസ് ഐഐടി ഈ സ്ഥാനം കരസ്ഥമാക്കുന്നത്.
റാങ്ക് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ വിവിധ ഐഐടികള്‍ തന്നെയാണ് ആധിപത്യം പുലര്‍ത്തുന്നത്. എന്നാല്‍ രണ്ടാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ്. ബോംബ് ഐഐടി, ഡല്‍ഹി ഐഐടി, കാണ്‍പൂര്‍ ഐഐടി എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ വീതം നേടി.
ഐഐടി ഖൊര്ഗപൂര്‍ ആറാം സ്ഥാനത്തും എയിംസ് ഡല്‍ഹി ഏഴാം സ്ഥാനത്തും ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹത്തി എട്ടും ഒമ്പതും സ്ഥാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. പത്താം സ്ഥാനം നേടിയിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയാണ്.
Also Read: Independence Day 2024: ദേ നമുക്ക് മാത്രമല്ല, ഈ രാജ്യങ്ങള്‍ക്കും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമാണ്
സര്‍വകലാശാല വിഭാഗത്തില്‍ ജാമിയ മില്ലിയ ഇസ്ലാമിക സര്‍വകലാശാല മൂന്നാം തവണയും മൂന്നാം റാങ്ക് നിലനിര്‍ത്തി. ഏറ്റവും മികത്ത ഫാര്‍മസി സര്‍വകലാശാലയായി ജാമി ഹംദര്‍ദിനെ തിരഞ്ഞെടുത്തു. ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളായി ഐഐഎം അഹമ്മദാബാദും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച മാനേജ്‌മെന്റ് കോഴ്‌സ് വിഭാഗത്തില്‍ പത്ത് ഐഐടികളും ഉള്‍പ്പെട്ടിട്ടുണ്ട്.
ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഹിന്ദു കോളേജ് ഇന്ത്യയിലെ മികച്ച കോളേജായി തിരഞ്ഞെടുത്തു. മെഡിക്കല്‍ പഠനത്തില്‍ എയിംസും ആര്‍ക്കിടെക്ചര്‍ പഠനത്തില്‍ ഐഐടി റൂര്‍ക്കിയും ഒന്നാമതെത്തി.
ഇത്തവണത്തെ റാങ്കിങില്‍ മൂന്ന് വിഭാഗങ്ങള്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍, സ്‌കില്‍ യൂണിവേഴ്‌സിറ്റികള്‍, സ്റ്റേറ്റ് ഫണ്ടഡ് യൂണിവേഴ്‌സിറ്റികള്‍ എന്നിവയാണവ. കൂടാതെ അടുത്ത വര്‍ഷം മുതല്‍ സുസ്ഥിര റാങ്കിങ് ആരംഭിക്കാനുള്ള പദ്ധതികളും എഐസിടിഇ ചെയര്‍പേഴ്‌സണ്‍ അനില്‍ സഹസ്രബുദ്ധേ പ്രഖ്യാപിച്ചു.
എന്‍ജിനീയറിങ്, മെഡിക്കല്‍, മാനേജ്മെന്റ്, ഡെന്റല്‍, ഫാര്‍മസി, നിയമം എന്നിവ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ മികച്ച കോളേജുകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2016ല്‍ ആണ് ആദ്യമായി എന്‍ഐആര്‍എഫ് റാങ്കിങ് ആരംഭിച്ചത്. അന്ന് 3,500 സ്ഥാപനങ്ങള്‍ ആണ് ഈ റാങ്കിങ്ങില്‍ പങ്കെടുത്തിരുന്നത്.
സമഗ്രമായ വിലയിരുത്തലിന് ഒടുവിലാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കുന്നത്. മൂല്യനിര്‍ണയ മാനദണ്ഡങ്ങളില്‍ അധ്യാപനം പഠനം, ഗവേഷണ പ്രൊഫഷണല്‍ പ്രാക്ടീസ്, ബിരുദ ഫലങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. അധ്യാപനം, പഠനം, വിഭവങ്ങള്‍, ഗവേഷണം, പ്രൊഫഷണല്‍ പരിശീലനം എന്നിവയ്ക്ക് ഓരോന്നിനും 30 ശതമാനം മാര്‍ക്കാണ് നല്‍കുന്നത്. ബിരുദ ഫലങ്ങള്‍ 20 ശതമാനവും, ഔട്ട്‌റീച്ച്, ഇന്‍ക്ലൂഷന്‍, പെര്‍സെപ്ഷന്‍ എന്നിവയ്ക്ക് 10 ശതമാനം വീതവുമാണ് നല്‍കുക.
Also Read: Onam Holiday: ഓണത്തിന് നാട്ടിലെത്താന്‍ വിഷമിക്കേണ്ട; കെഎസ്ആര്‍ടിസി സര്‍വീസ് ഈ റൂട്ടുകളില്‍
എന്താണ് എന്‍ഐആര്‍എഫ് റാങ്കിങ്?
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവര്‍ക്ക് അല്ലെങ്കില്‍ NIRF എന്നത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നതിനുള്ള ഒരു സര്‍ക്കാര്‍ സംവിധാനമാണ്. 2016ല്‍ NIRF ആരംഭിക്കുന്നത് മുമ്പ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സാധാരണയായി സ്വകാര്യ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ മാധ്യമങ്ങള്‍ എന്നിവ റാങ്ക് ചെയ്തിരുന്നു. 2018 മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ റാങ്കിങ് നിര്‍ബന്ധമാക്കി.
അധ്യാപനം, പഠന വിഭവങ്ങള്‍, ഗവേഷണവും പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങളും, ബിരുദ ഫലങ്ങള്‍, ഔട്ട്‌റീച്ച് ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി, പെര്‍സെപ്ഷന്‍ ഇതെല്ലാം നോക്കിയാണ് ഒരു സ്ഥാപനത്തിനെ വിലയിരുത്തുന്നത്. സര്‍വകലാശാലകള്‍, എന്‍ജിനീയറിംഗ്, കോളേജ്, മെഡിക്കല്‍, മാനേജ്മെന്റ്, ഫാര്‍മസി, നിയമം, വാസ്തുവിദ്യ, ദന്തല്‍, ഗവേഷണം എന്നിങ്ങനെ 11 വിഭാഗങ്ങളിലായി മികച്ച സ്ഥാപനങ്ങളെ ഈ പട്ടികയുടെ ഭാഗമായി തിരഞ്ഞെടുക്കും.
2023ല്‍ തിരഞ്ഞെടുത്ത മികച്ച സ്ഥാപനങ്ങള്‍
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മദ്രാസ്ഇ
- ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISc) ബെംഗളൂരു
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡല്‍ഹി
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെ
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) കാണ്‍പൂര്‍
- ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു), ന്യൂഡല്‍ഹി
- ജാമിയ മിലിയ ഇസ്ലാമിയ (ജെഎംഐ), ഡല്‍ഹി
- ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി (JU), കൊല്‍ക്കത്ത
- ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, വാരാണസി
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) റൂര്‍ക്കി