5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NIRF Ranking 2024: എൻഐആർഎഫ് പട്ടിക ഇന്ന് പുറത്തിറങ്ങും; വിശദവിവരങ്ങൾ എവിടെ, എപ്പോൾ അറിയാം

NIRF Ranking List 2024: എൻജിനീയറിങ്, മെഡിക്കൽ, മാനേജ്‌മെൻ്റ്, ഡെൻ്റൽ, ഫാർമസി, നിയമം എന്നിവ ഉൾപ്പെടെ ‌വിവിധ വിഭാഗങ്ങളിലെ മികച്ച കോളേജുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. 2016-ൽ ആണ് എൻഐആർഎഫ് റാങ്കിംഗ് ആരംഭിച്ചത്. അന്ന് 3,500 സ്ഥാപനങ്ങൾ ആണ് ഈ റാങ്കിങ്ങിൽ പങ്കെടുത്തത്.

NIRF Ranking 2024: എൻഐആർഎഫ് പട്ടിക ഇന്ന് പുറത്തിറങ്ങും; വിശദവിവരങ്ങൾ എവിടെ, എപ്പോൾ അറിയാം
NIRF Ranking 2024.
neethu-vijayan
Neethu Vijayan | Published: 12 Aug 2024 12:26 PM

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) (NIRF Ranking 2024) ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് വിദ്യാഭ്യാസ മന്ത്രാലയം പട്ടിക പുറത്തുവിടുക. പട്ടിക സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും എൻഐആർഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nirfindia.org- ലാണ് ലഭ്യമാകുക. എൻജിനീയറിങ്, മെഡിക്കൽ, മാനേജ്‌മെൻ്റ്, ഡെൻ്റൽ, ഫാർമസി, നിയമം എന്നിവ ഉൾപ്പെടെ ‌വിവിധ വിഭാഗങ്ങളിലെ മികച്ച കോളേജുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. 2016-ൽ ആണ് എൻഐആർഎഫ് റാങ്കിംഗ് ആരംഭിച്ചത്. അന്ന് 3,500 സ്ഥാപനങ്ങൾ ആണ് ഈ റാങ്കിങ്ങിൽ പങ്കെടുത്തത്.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

സമഗ്രമായ വിലയിരുത്തലിന് ഒടുവിലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് സ്ഥാപനങ്ങളുകടെ പട്ടിക തയ്യാറാക്കുന്നത്. മൂല്യനിർണ്ണയ മാനദണ്ഡങ്ങളിൽ അധ്യാപനം പഠനം, ഗവേഷണ പ്രൊഫഷണൽ പ്രാക്ടീസ്, ബിരുദ ഫലങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. അധ്യാപനം, പഠനം, വിഭവങ്ങൾ, ഗവേഷണം, പ്രൊഫഷണൽ പരിശീലനം എന്നിവയ്‌ക്ക് ഓരോന്നിനും 30 ശതമാനം മൂല്യമാണ് നൽകുന്നത്. ബിരുദ ഫലങ്ങൾ 20 ശതമാനവും, ഔട്ട്റീച്ച്, ഇൻക്ലൂഷൻ, പെർസെപ്ഷൻ എന്നിവയ്ക്ക് 10 ശതമാനം വീതവുമാണ് കണക്കാക്കുന്നത്.

എൻഐആർഎഫ് റാങ്കിംഗ് 2023 പ്രകാരം, മികച്ച 10 സ്ഥാപനങ്ങൾ

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ്

2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബെംഗളൂരു

3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി

4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ

5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂർ

എൻഐആർഎഫ് റാങ്കിംഗ് 2023 പ്രകാരം, ഏറ്റവും മികച്ച 5 സർവ്വകലാശാലകൾ

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബെംഗളൂരു

2. ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎൻയു), ന്യൂഡൽഹി

3. ജാമിയ മിലിയ ഇസ്ലാമിയ (ജെഎംഐ), ഡൽഹി

4. ജാദവ്പൂർ യൂണിവേഴ്സിറ്റി (JU), കൊൽക്കത്ത

5. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരാണസി

എൻഐആർഎഫ് റാങ്കിംഗ് 2023 പ്രകാരം, ഏറ്റവും മികച്ച 5 എൻജിനീയറിങ് സ്ഥാപനങ്ങൾ

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ്, ചെന്നൈ

2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി

3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ, മുംബൈ

4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂർ

5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കി