NIFT Entrance 2025: പഠിച്ചിറങ്ങിയാൽ ലക്ഷങ്ങൾ ശമ്പളം: ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രേഷൻ ആരംഭിച്ചു
NIFT Exam Date 2024: നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. ഉദ്യോഗാർത്ഥികൾക്ക് NIFT ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി(NIFT)യുടെ 2025 അധ്യായന വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് nift.ac.in/admission അല്ലെങ്കിൽ exam.nta.ac.in/NIFT/ എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. 2025 ജനുവരി 6 വരെ പിഴ ഇല്ലാതെയും പിഴയോടെ 2025 ജനുവരി 9 വരെയും അപേക്ഷകൾ സമർപ്പിക്കാം.2025-26 അധ്യയന വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. ഉദ്യോഗാർത്ഥികൾക്ക് NIFT ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം .
പ്രധാന തീയതികൾ
ജനുവരി 6: ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി
ജനുവരി 7: പിഴയോട് കൂടി രജിസ്ട്രേഷൻ (₹5,000)
ജനുവരി 9: പിഴയോട് കൂടി അപേക്ഷിക്കാനുളള്ള അവസാന തീയതി
ജനുവരി 10: അപേക്ഷയിലെ തെറ്റുകൾ തിരുത്താം
ജനുവരി 12: തെറ്റുകൾ തിരുത്താനുള്ള അവസാന തീയ്യതി
ഫെബ്രുവരി 9: പരീക്ഷാ തീയതി
ALSO READ: നെറ്റ് പരീക്ഷയ്ക്ക് ഇനിയും അപേക്ഷിച്ചില്ലേ? ഇനി വൈകിക്കേണ്ട; അപേക്ഷിക്കേണ്ടത് ഇങ്ങനെ
എങ്ങനെ രജിസ്റ്റർ ചെയ്യാം
1. ഔദ്യോഗിക വെബ്സൈറ്റ് https://exams.nta.ac.in/NIFT/ സന്ദർശിക്കുക.
2. ഹോംപേജിൽ, രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
4. ആവശ്യമായ രേഖകൾ സമർപ്പിക്കുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക.
5. നിങ്ങളുടെ അപേക്ഷ സമർപ്പിച്ച്, റഫറൻസിനായി പ്രിൻ്റൗട്ട് എടുക്കുക
കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം
ബിരുദ (യുജി) പ്രോഗ്രാമുകൾ:
ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡിഎസ്)
ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (BFTech)
ബിരുദാനന്തര (പിജി) പ്രോഗ്രാമുകൾ
ബിരുദാനന്തര ബിരുദം (പിജി)
മാസ്റ്റർ ഓഫ് ഡിസൈൻ (MDS)
മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്‌മെൻ്റ് (MFM)
മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (MFTech)
മറ്റ് പ്രോഗ്രാമുകൾ
NIFT ലാറ്ററൽ എൻട്രി അഡ്മിഷൻ (NLEA)
ബിഡിഎസിലേക്കുള്ള ലാറ്ററൽ എൻട്രി
ബിഎഫ്‌ടെക്കിലേക്കുള്ള ലാറ്ററൽ എൻട്രി
പിഎച്ച്ഡി പ്രോഗ്രാമുകൾ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
രാജ്യത്തെ 82 നഗരങ്ങളിലായി ഇംഗ്ലീഷിലും ഹിന്ദിയിലുമായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) അല്ലെങ്കിൽ പേപ്പർ അധിഷ്ഠിത ടെസ്റ്റ് (PBT) ഫോർമാറ്റിലാണ് പരീക്ഷ നടക്കുന്നത്.