ലോക്‌സഭാ തിരഞ്ഞെടുപ്പ്; നീറ്റ് യുജി, സിയുഇടി-യുജി പരീക്ഷകൾക്ക് മാറ്റമില്ല
പരീക്ഷാ തീയതികളിൽ മാറ്റമുണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങളിലാണ് എൻടിഎ പ്രതികരിച്ചിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ നടക്കുന്ന സിയുഇടി-യുജി, നീറ്റ്-യുജി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് എൻടിഎ (നാഷണൽ ടെസ്റ്റിങ് ഏജൻസി). പരീക്ഷാ തീയതികളിൽ മാറ്റമുണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങളിലാണ് എൻടിഎ പ്രതികരിച്ചിരിക്കുന്നത്. സിയുഇടി- യുജി മേയ് 15-നും 31-നും ഇടയിൽ നടത്തുമെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് നേരത്തെ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികളുടെ എണ്ണംകൂടി കണക്കാക്കി മാത്രമേ പരീക്ഷാ തീയതി പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് ചെയർമാൻ അറിയിച്ചത്. നീറ്റ് യുജി മേയ് അഞ്ചിനു തന്നെ നടത്തും. വോട്ടിങ് അടയാളം നീലമഷി വിരലുകളിലുള്ള ഉദ്യോഗാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നും എൻടിഎ വ്യക്തമാക്കി.