NEET UG 2025: നീറ്റ് യുജി മെയ് നാലിന്; അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ പ്രതീക്ഷിക്കാം?
NEET UG 2025 Exam details in Malayalam: മെഡിക്കൽ സ്ഥാപനങ്ങളില്‍ ബിരുദ മെഡിക്കൽ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിനുള്ള പൊതുവായതും ഏകീകൃതവുമായ ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷയാണിത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് ഇത് നടത്തുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളില്‍ നടത്തും

അണ്ടര്‍ഗ്രാജ്വേറ്റ് മെഡിക്കല്‍ അഡ്മിഷനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി 2025) മെയ് 4 ന് നടക്കും. ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയാണ് പരീക്ഷ നടക്കുന്നത്. മെയ് ഒന്നിനോ, അതിന് മുമ്പോ അഡ്മിറ്റു കാര്‍ഡുകള്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ എവിടെയായിരിക്കുമെന്ന് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതിന് മുമ്പ് പരീക്ഷാര്‍ത്ഥികള്‍ക്ക് അറിയാനാകും. ഇതിനായി സിറ്റി ഇന്റിമേഷന്‍ സ്ലിപുകള്‍ ഉടനെ പുറത്തുവിടും. ഇത് ഏപ്രില്‍ 26-നകം പുറത്തുവിടുമെന്നാണ് സൂചന. പരീക്ഷാ കേന്ദ്രത്തിന്റെ വിശദമായ വിലാസം, റോൾ നമ്പറുകൾ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ അഡ്മിറ്റ് കാര്‍ഡിലുണ്ടാകും.
പ്രധാന നിർദ്ദേശങ്ങളും അഡ്മിറ്റ് കാർഡിൽ ഉണ്ടായിരിക്കും. അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ചെയ്ത പകർപ്പ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് തുടങ്ങിയവ പരീക്ഷ എഴുതുന്നവര്‍ കൊണ്ടുവരേണ്ടതാണ്. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും അഡ്മിറ്റ് കാര്‍ഡിലുണ്ടായിരിക്കും. സംശയങ്ങള്‍ക്ക് 011-40759000, 011-69227700 എന്നീ നമ്പറുകളിലോ, അല്ലെങ്കില്‍ neetug2025@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ എന്‍ടിഎ ഹെൽപ്പ്‌ഡെസ്‌കുമായി ബന്ധപ്പെടാം.
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ?
- neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് റിലീസ് ചെയ്തതിന് ശേഷം ഡൗണ്‍ലോഡ് ചെയ്യാം
- അഡ്മിറ്റ് കാർഡ് ടാബ് തിരഞ്ഞെടുക്കണം
- ലോഗിൻ വിൻഡോയിൽ വിശദാംശങ്ങള്‍ നല്‍കണം
- വിശദാംശങ്ങള്‍ സബ്മിറ്റ് ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം




നീറ്റ് യുജി
എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും ബിരുദ മെഡിക്കൽ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിനുള്ള പൊതുവായതും ഏകീകൃതവുമായ ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷയാണിത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) ആണ് ഇത് നടത്തുന്നത്.
നീറ്റ് യുജി 2025 മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളില്‍ നടത്തും. 2025-ൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ് ആശുപത്രികളിൽ നടത്തുന്ന ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എംഎൻഎസ് (മിലിട്ടറി നഴ്‌സിംഗ് സർവീസ്) ഉദ്യോഗാർത്ഥികൾ നീറ്റ് യോഗ്യത നേടേണ്ടതുണ്ട്. നാല് വർഷത്തെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഷോർട്ട്‌ലിസ്റ്റിംഗിനായി നീറ്റ് സ്കോർ ഉപയോഗിക്കും.