NEET UG 2025 APAAR ID Registration: നീറ്റ് യുജി പരീക്ഷ എഴുതുന്നുണ്ടോ? എങ്കിൽ അപാർ ഐഡി വേണം; രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

NEET UG 2025 Apaar ID Registration Process: ഇന്ത്യയിലെ എല്ലാ വിദ്യാർഥികൾക്കുമായി രൂപകൽപ്പന ചെയ്‌ത ഒരു പ്രത്യേക തിരിച്ചറിയൽ സംവിധാനമാണ് ഓട്ടോമേറ്റഡ് പെർമനന്‍റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി അഥവാ അപാർ.

NEET UG 2025 APAAR ID Registration: നീറ്റ് യുജി പരീക്ഷ എഴുതുന്നുണ്ടോ? എങ്കിൽ അപാർ ഐഡി വേണം; രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

Representational Image

Published: 

16 Jan 2025 10:49 AM

ന്യൂഡൽഹി: നീറ്റ് യുജി 2025 പരീക്ഷയുടെ രജിസ്ട്രേഷനും പരീക്ഷാ പ്രക്രിയയും കാര്യക്ഷമമാക്കുന്നതിന് പുതിയ അപ്‌ഡേറ്റുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി നീറ്റ് യുജിയുമായി ഓട്ടോമേറ്റഡ് പെർമനന്‍റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) സംയോജിപ്പിക്കുമെന്ന് എൻടിഎ അറിയിച്ചു. ഇനി മുതൽ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ അപ്‌ഡേറ്റ് ചെയ്‌ത ആധാറും, അപാർ ഐഡിയും ഉദ്യോഗാർത്ഥികൾ ഉപയോഗിക്കണം.

പത്താം ക്ലാസ് മാർക്ക് ഷീറ്റ് അനുസരിച്ചുള്ള വിവരങ്ങൾ ആധാറിലും അപ്‌ഡേറ്റ് ചെയ്യണമെന്നും എൻടിഎ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.
ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ നീറ്റ് പരീക്ഷയുടെ സുതാര്യത വര്‍ധിക്കും. ഇതിലൂടെ പരിശോധന പ്രക്രിയ ഉള്‍പ്പെടെ സുഗമമാക്കാൻ സാധിക്കുമെന്നും, ആധാര്‍ സാധുവായ ഒരു മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം, നീറ്റ് യുജി 2025 പരീക്ഷയ്ക്കുള്ള അപേക്ഷാ നടപടികൾ ഉടൻ ആരംഭിക്കും എന്നും എൻടിഎ അറിയിച്ചു.

എന്താണ് അപാർ  (APAAR)?

ഇന്ത്യയിലെ എല്ലാ വിദ്യാർഥികൾക്കുമായി രൂപകൽപ്പന ചെയ്‌ത ഒരു പ്രത്യേക തിരിച്ചറിയൽ സംവിധാനമാണ് ഓട്ടോമേറ്റഡ് പെർമനന്‍റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി അഥവാ അപാർ. 2020 ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് സർക്കാർ ആരംഭിച്ച ‘ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി’ എന്ന പദ്ധതിയുടെ ഭാഗമാണിത്. ഒരു 12 അക്ക കോഡ് ആണ് അപാർ ഐഡി എന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ സ്കോർ കാർഡ്, മാർക്ക് ഷീറ്റുകൾ, ഡിഗ്രികൾ, ഡിപ്ലോമകൾ, ഗ്രേഡ് ഷീറ്റ്, സർട്ടിഫിക്കറ്റുകൾ, പാഠ്യേതര നേട്ടങ്ങൾ തുടങ്ങിയവയെല്ലാം ഡിജിറ്റലായി സൂക്ഷിക്കാനും ആക്‌സസ് ചെയ്യാനും ഇതിലൂടെ സാധിക്കും.

APAAR ഐഡി കാർഡിനായി രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?

അപാർ ഐഡിക്കായി രജിസ്റ്റർ ചെയുന്ന വിദ്യാർത്ഥികൾക്ക് സാധുവായ ആധാർ കാർഡും ഡിജിലോക്കർ അക്കൗണ്ടും വേണം. ഡിജിലോക്കര്‍ വഴി ഇ കെവൈസി അപ്‌ഡേഷനും പൂർത്തിയാക്കണം.

  • അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിന്‍റെ (ABC ബാങ്ക്) ഔദ്യോഗിക വെബ്സൈറ്റായ https://www.abc.gov.in/ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘മൈ അക്കൗണ്ട്’ തിരഞ്ഞെടുത്ത്, ‘വിദ്യാർഥി (student)’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആദ്യം ഡിജിലോക്കർ അക്കൗണ്ട് ഉണ്ടാക്കുന്നതിന് ‘സൈൻ അപ്പ്’ എന്നതിൽ ക്ലിക്ക് ചെയ്‌ത്, ഫോൺ നമ്പർ, വിലാസം, ആധാർ കാർഡ് വിശദാംശങ്ങൾ എന്നിവ നൽകുക.
  • ഇനി ഡിജിലോക്കർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
  • KYC സ്ഥിരീകരണത്തിനായി ആധാർ കാർഡ് വിവരങ്ങൾ എബിസിയുമായി പങ്കിടാൻ ഡിജിലോക്കർ അനുമതി ആവശ്യപ്പെടും. ‘ഞാൻ സമ്മതിക്കുന്നു (I agree) എന്നത് തിരഞ്ഞെടുക്കുക.
  • ശേഷം, സ്കൂളിന്‍റെയോ യൂണിവേഴ്‌സിറ്റിയുടെയോ പേര്, ക്ലാസ്/ കോഴ്‌സ് തുടങ്ങിയ
  • അക്കാദമിക് വിവരങ്ങൾ പൂരിപ്പിച്ചു നൽകുക.
  • തുടർന്ന് സബ്‌മിറ്റ് ചെയ്‌താല്‍ അപാർ ഐഡി കാർഡ് ലഭിക്കും.
ക്ഷീണം അകറ്റാൻ ഇവയാണ് ബെസ്റ്റ്
'ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്'; കരീന കപൂർ
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത