NEET UG 2025 Exam Date: നീറ്റ് യുജി പരീക്ഷ തീയതികൾ ഉടൻ പ്രഖ്യാപിക്കും; മേയിൽ ആരംഭിക്കുമെന്ന് സൂചന

NEET UG 2025 Exam Dates Updates: പ്രായപരിധി, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ എൻടിഎ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.

NEET UG 2025 Exam Date: നീറ്റ് യുജി പരീക്ഷ തീയതികൾ ഉടൻ പ്രഖ്യാപിക്കും; മേയിൽ ആരംഭിക്കുമെന്ന് സൂചന

Representational Image (Image Credits: photosindia/ Getty Images)

Updated On: 

26 Dec 2024 18:13 PM

ന്യൂഡൽഹി: ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയതല പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ് യുജി) 2025 പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വരുന്ന തിങ്കളാഴ്ച്ച തന്നെ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് സൂചന. അതിന് ശേഷം നീറ്റ് യുജി 2025 പരീക്ഷാ ഷെഡ്യൂൾ പുറത്തിറക്കും.

കഴിഞ്ഞ രണ്ട് വർഷത്തെ പാറ്റേൺ അനുസരിച്ച് ഇത്തവണയും നീറ്റ് പരീക്ഷ മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച തന്നെ നടക്കാനാണ് സാധ്യത. 2024-ൽ മെയ് അഞ്ചിനായിരുന്നു പരീക്ഷ നടന്നത്. 2023-ൽ മെയ് ഏഴിനായിരുന്നു പരീക്ഷ. അത് പ്രകാരം ഇത്തവണ 2025 മെയ് നാലിന് പരീക്ഷ നടക്കാൻ ആണ് സാധ്യത. പരീക്ഷ തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. കൂടുതൽ വിശദാംശങ്ങൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://ugcnet.nta.ac.in/ സന്ദർശിക്കുക.

പ്രായപരിധി, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ എൻടിഎ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ പരീക്ഷാ തീയതികൾക്ക് ശേഷം അതും പ്രസിദ്ധീകരിക്കും. നീറ്റ് പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി ഏജൻസി നിശ്ചയിച്ചിട്ടില്ല. പരീക്ഷ എഴുതാനുള്ള കുറഞ്ഞ പ്രായ പരിധി 17 വയസ്സാണ്.

ALSO READ: യുജിസി നെറ്റ് അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

പരീക്ഷാ രീതി

3 മണിക്കൂർ 20 മിനിറ്റ് ആണ് നീറ്റ് പരീക്ഷയുടെ ദൈർഘ്യം. 200 ചോദ്യങ്ങൾ ഉണ്ടാകും. അതിൽ 180 ചോദ്യങ്ങൾക്ക് വിദ്യാർഥികൾ ഉത്തരം നൽകിയാൽ മതി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയവയാണ് വിഷയങ്ങൾ. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക. അതായത്, ഓപ്ഷനുകൾ നൽകിയിട്ടുണ്ടാവും, അതിൽ നിന്നും ശരിയുത്തരം തിരഞ്ഞെടുത്താൽ മതി. ഓരോ ശരിയായ ഉത്തരത്തിനും 4 മാർക്ക് വീതം ലഭിക്കും. തെറ്റുത്തരം നൽകിയാൽ 1 മാർക്കിൻ്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.

സിലബസിൽ മാറ്റം

2025-ലെ നീറ്റ് പരീക്ഷ സിലബസിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ചില പുതിയ അധ്യായങ്ങൾ സിലബസിൽ ചേർക്കപ്പെട്ടു. ഭൗതികശാസ്ത്രത്തിലും, രസതന്ത്രത്തിലും ജീവശാസ്ത്രത്തിലുമാണ് ചില ടോപ്പിക്കുകൾ ചേർത്തത്. ഗുരുത്വാകർഷണം, തെർമോഡൈനാമിക്സ്, ജനിതകശാസ്ത്രവും പരിണാമവും, ജീവശാസ്ത്രവും മനുഷ്യക്ഷേമവും, തുടങ്ങിയ വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ