NEET UG 2025: നീറ്റ് യുജി 2025; സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, എങ്ങനെ ഡൗൺലോഡ് ചെയ്യാം?
NEET UG 2025 Exam City Intimation Slip: നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി 2025 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതാൻ അനുവദിച്ചിരിക്കുന്ന സിറ്റി സംബന്ധിച്ചുള്ള വിവരങ്ങളാണ് സിറ്റി ഇന്റിമേഷൻ സ്ലിപ്പിൽ കൊടുത്തിരിക്കുന്നത്. മെയ് നാലിനാണ് നീറ്റ് യുജി പരീക്ഷ. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ദൂരയാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ തലേദിവസത്തെ താമസത്തിനുമുള്ള തയ്യാറെടുപ്പുകൾ കൂടി മുൻകൂട്ടി സ്വീകരിക്കാൻ വേണ്ടിയാണ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കുന്നത്. ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ കേന്ദ്രം, മേൽവിലാസം അടക്കമുള്ള വിവരങ്ങൾ അഡ്മിറ്റ് കാർഡിലാണ് ഉണ്ടാവുക. അഡ്മിറ്റ് കാർഡ് മെയ് ഒന്നിന് പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.
23 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് യുജി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇന്ത്യയ്ക്കും പുറത്തുമായി 566 നഗരങ്ങളിലായി 5000 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷ മെയ് നാലിന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെ നടക്കും. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം. ഓഫ്‌ലൈൻ മോഡിൽ നടത്തുന്ന പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ നിന്നായി ആകെ 180 മൾട്ടി ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഇംഗ്ലീഷ്, ഹിന്ദി അടക്കം 13 ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്.
ALSO READ: യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍; അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ ഇതാ
നീറ്റ് യുജി 2025 സിറ്റി ഇന്റിമേഷൻ സ്ലിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- 1. ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക.
- 2. ഹോം പേജിൽ ലഭ്യമായ ‘NEET UG 2025 പരീക്ഷാ സിറ്റി സ്ലിപ്പ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- 3. ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി പരീക്ഷാ സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.