NEET UG 2025: നീറ്റ് യുജി പരീക്ഷ 2025; അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം
NEET UG 2025 Correction Window: ഒറ്റത്തവണ മാത്രമേ അപേക്ഷയിൽ തെറ്റുകൾ തിരുത്താൻ അപേക്ഷകർക്ക് അവസരം ലഭിക്കൂ. അതിനാൽ ശ്രദ്ധാപൂർവം മാറ്റങ്ങൾ വരുത്തണമെന്നും കൂടുതൽ അവസരങ്ങൾ നൽകില്ലെന്നും അറിയിപ്പിൽ പറയുന്നു.

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (നീറ്റ് യുജി) പ്രവേശനത്തിനുള്ള അപേക്ഷ പ്രക്രിയ മാർച്ച് ഏഴിന് അവസാനിച്ചു. അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനും തെറ്റുകൾ തിരുത്താനുമുള്ള തെറ്റ് തിരുത്തൽ വിൻഡോ മാർച്ച് 9ന് തുറക്കും. മാർച്ച് 11ന് രാത്രി 11.50 വരെ വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സംഘടിപ്പിക്കുന്ന നീറ്റ് യുജി പരീക്ഷ മെയ് 4ന് നടക്കും.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അവരുടെ വിവരങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ, നിർദ്ദിഷ്ട കാലയളവിനുള്ളിൽ നിങ്ങളുടെ അപേക്ഷാ ഫോമിൽ തിരുത്തലുകളോ പരിഷ്കരണങ്ങളോ വരുത്തണമെന്ന് എൻടിഎ പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. നീറ്റ് യുജി അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in സന്ദർശിക്കുക.
നീറ്റ് യുജി പരീക്ഷ 2025; അപേക്ഷയിൽ മാറ്റങ്ങൾ വരുത്തുന്നത് എങ്ങനെ?
- exams.nta.ac.in/NEET എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന തിരുത്തൽ വിൻഡോ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ലോഗിൻ ചെയ്ത് ആവശ്യമായ ഫീൽഡുകളിൽ തിരുത്തലുകൾ വരുത്തുക.
- ഇതിനുശേഷം, ഫീസ് അടച്ച് ഫോം സമർപ്പിക്കുക.
- ഭാവി ആവശ്യങ്ങൾക്കായി ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
ALSO READ: ഐടിബിപിയിൽ കായികതാരങ്ങൾക്ക് അവസരം; സ്‌പോർട്‌സ് ക്വാട്ടയിൽ കോൺസ്റ്റബിളാകാം
ഒറ്റത്തവണ മാത്രമേ അപേക്ഷയിൽ തെറ്റുകൾ തിരുത്താൻ അപേക്ഷകർക്ക് അവസരം ലഭിക്കൂ. അതിനാൽ ശ്രദ്ധാപൂർവം മാറ്റങ്ങൾ വരുത്തണമെന്നും കൂടുതൽ അവസരങ്ങൾ നൽകില്ലെന്നും അറിയിപ്പിൽ പറയുന്നു. അധിക ഫീസ് ഉണ്ടെങ്കിൽ അത് അടച്ചതിനുശേഷം മാത്രമേ അന്തിമ തിരുത്തലുകൾ ബാധകമാവുകയുള്ളു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മാറ്റങ്ങളെ അടിസ്ഥാനമാക്കി ഫീസ് ക്രമീകരണങ്ങൾ നടത്തും. കൂടാതെ അധിക ഫീസ് പേയ്‌മെന്റുകൾ തിരികെ ലഭിക്കുന്നതല്ല.
പരീക്ഷാ സിറ്റി സ്ലിപ്പുകൾ ഏപ്രിൽ 26നകം പുറത്തിറക്കും. നീറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ മെയ് 1നകം ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും എന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിൽ 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ആണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 2024 ൽ 24,06,079 പേരും 2023ൽ 20,87,462 പേരും നീറ്റ് യുജിക്ക് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, നീറ്റ് യുജി 2025മായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതയ്ക്കായി എൻടിഎ ഹെൽപ്പ്‌ഡെസ്കുകളും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് 011-40759000 / 011-69227700 എന്ന നമ്പറിലോ neetug2025@nta.ac.in എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാം.