NEET UG 2024 Result: നീറ്റ് യു ജി മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചു; നഗരങ്ങളും കേന്ദ്രങ്ങളും തിരിച്ചുള്ള ഫലം എങ്ങനെ പരിശോധിക്കാം
NEET UG 2024 Result Declared: പരീക്ഷയില്‍ പൂര്‍ണമായി ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടാലേ പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസിലെ വിധിയ്ക്ക് പല തരത്തിലുള്ള സാമൂഹിക ചലനങ്ങള്‍ ഉണ്ടാക്കാനാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ നീറ്റ് യുജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ എല്ലാവര്‍ക്കും എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് ഫലം പുറത്തുവിട്ടത്. നീറ്റ് യുജി പരീക്ഷയെഴുതിയ മുഴുവന്‍ ആളുകളുടെ മാര്‍ക്ക് പരീക്ഷയെഴുതിയ നഗരങ്ങളുടെയും പരീക്ഷ കേന്ദ്രങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്.
ഫലം എങ്ങനെ പരിശോധിക്കാം
- എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം. നീറ്റം സ്‌കോര്‍ കാര്‍ഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
- ശേഷം നിങ്ങളുടെ ഡീറ്റെയ്ല്‍സ് നല്‍കി, സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Also Read: Paytm: ശരിയായ തീരുമാനങ്ങൾ വിജയത്തിലേക്ക് നയിച്ചു… പേടിഎമ്മിന്റെ വരുമാനം കൂടിയതിനു കാരണം ഇങ്ങനെ…
സ്‌കോര്‍കാര്‍ഡില്‍ പരീക്ഷ എഴുതിയവരുടെ പേര്, റോള്‍ നമ്പര്‍, അപേക്ഷാ നമ്പര്‍, വിഭാഗം, മൊത്തത്തിലുള്ള സ്‌കോര്‍, പെര്‍സെന്റൈല്‍ സ്‌കോര്‍, കാറ്റഗറി റാങ്ക്, യോഗ്യതാ നില തുടങ്ങിയ പ്രധാന വിവരങ്ങളും കൂടാതെ, ഓള്‍ ഇന്ത്യ റാങ്ക് കാണാവുന്നതാണ്.
അതേസമയം, വ്യാഴാഴ്ച വാദം പൂര്‍ത്തിയാകാത്തതിനാല്‍ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മൂന്നംഗ ബെഞ്ച് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. വെള്ളിയാഴ്ച അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കാന്‍ കോടതി ആദ്യം പറഞ്ഞെങ്കിലും എന്‍ടിഎ ആവശ്യപ്പെട്ടത് അനുസരിച്ച് സമയം നീട്ടി നല്‍കുകയായിരുന്നു. പരീക്ഷയില്‍ പൂര്‍ണമായി ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടാലേ പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസിലെ വിധിയ്ക്ക് പല തരത്തിലുള്ള സാമൂഹിക ചലനങ്ങള്‍ ഉണ്ടാക്കാനാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Also Read: Nipah Virus Symptoms: നിപ രോഗബാധയുണ്ടാകുന്നതെങ്ങനെ? രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?
മുഴുവന്‍ പരീക്ഷയെയും ചോദ്യച്ചോര്‍ച്ച ബാധിച്ചോയെന്ന്, പുനപ്പരീക്ഷ ആവശ്യപ്പെട്ട ഹര്‍ജിക്കാരോട് കോടതി ചോദിച്ചിരുന്നു. അത്തരത്തില്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്ന് കോടതി വ്യക്തമാക്കി. പരീക്ഷാ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണങ്ങളുമായി സിബിഐ മുന്നോട്ടുപോവുകയാണ്. അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയ കാര്യങ്ങള്‍ സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഈ വിവരങ്ങള്‍ പുറത്തുവിടുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതു പുറത്തുവിടാനാവില്ലെന്ന് കോടതി പറഞ്ഞു. പരീക്ഷ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടും ഏതാനും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട് എന്നതും പരിഗണിക്കുന്ന വസ്തുതയാണ്. ഇതനോടൊപ്പം വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹര്‍ജികളും ഉണ്ട്.