NEET UG 2024: ഇത്തവണ നീറ്റിൽ മാറ്റുരക്കുന്നത് 24 ലക്ഷത്തിലധികം വിദ്യാർത്ഥികൾ
രജിസ്റ്റർ ചെയ്ത 24 ലക്ഷം ഉദ്യോഗാർത്ഥികളിൽ10 ലക്ഷത്തിലധികം പേർ ആൺകുട്ടികളും 13 ലക്ഷത്തിലധികം പെൺകുട്ടികളും ആണ് ഉള്ളത്. 24 വിദ്യാർത്ഥികൾ ഭിന്ന ലിംഗ വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി ദേശീയ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (NEET UG) മെയ് 5 ന് ഉച്ചയ്ക്ക് 2 മുതൽ 5:20 വരെ രാജ്യത്തുട നീളമുള്ള 557 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലും നടത്തും.
ഒരു ലക്ഷത്തോളം എം ബി ബി എസ് സീറ്റുകളിലേക്കായി നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കുന്നത് 24 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഉണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം എന്നതാണ്. exams.nta.ac.in/NEET. എന്ന ഔദ്യോഗിക വെബ്സറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഡൗൺലോഡ് ചെയ്‌ത അഡ്മിറ്റ് കാർഡിൽ ഉദ്യോഗാർത്ഥിയുടെ ഫോട്ടോ, ഒപ്പ്, റോൾ നമ്പർ ബാർകോഡ് എന്നിവ വ്യക്തമായി ഉണ്ടായിരിക്കുണം. പരീക്ഷാ വേളയിൽ തിരിച്ചറിയാനും മറ്റ് വിദ്യാർത്ഥിയുടെ വിവരങ്ങളുടെ സ്ഥിരീകരണ ആവശ്യങ്ങൾക്കും ഈ വിശദാംശങ്ങൾ നിർണായകമാണെന്ന് പരീക്ഷാ ദിവസത്തെ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിക്കൊണ്ട് എൻ ടി എ പറഞ്ഞു.
അഡ്മിറ്റ് കാർഡിൽ എന്തെങ്കിലും അവശ്യമായ വിവരങ്ങൾ നഷ്‌ടപ്പെട്ടതായി ബോധ്യപ്പെട്ടാൽ എൻ ടി എ വെബ്സൈറ്റിൽ നിന്ന് വീണ്ടും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനും പുതുതായി ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റുമായി പരീക്ഷയ്ക്ക് എത്താനും നിർദ്ദേശമുണ്ട്. അഡ്മിറ്റ് കാർഡിൽ മൂന്ന് പേജാണ് ഉള്ളത്.
ഒന്നാം പേജിൽ കേന്ദ്രത്തിന്റെ വിശദാംശങ്ങളും സെൽഫ് അറ്റസ്റ്റേഷൻ ഫോമുമാണ് ഉള്ളത്. രണ്ടാം പേജിൽ “പോസ്റ്റ്കാർഡ് സൈസ് ഫോട്ടോഗ്രാഫ്” ഉണ്ട്. മൂന്നാം പേജിൽ വിദ്യാർത്ഥിക്കുള്ള നിർദ്ദേശങ്ങളാണ്. പരീക്ഷാർത്ഥി ഈ മൂന്ന് പേജുകളും ഡൗൺലോഡ് ചെയ്യുകയും കേന്ദ്രത്തിൽ എത്തുന്നതിന് മുമ്പ് പേജ് 2-ൽ ഒരു പോസ്റ്റ്കാർഡ് വലുപ്പത്തിലുള്ള ഫോട്ടോ ഒട്ടിക്കുകയും വേണം.
വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ധരിക്കുന്ന വസ്ത്രത്തിൻ്റെ കാര്യമാണ്. സർക്കുലറിൽ പറയുന്നത് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. കൈ നീളമുള്ള വസ്ത്രങ്ങൾ കഴിവതും ഒഴിവാക്കണം.
ഷൂസ് ഉപയോഗിക്കാൻ അനുവാദമില്ല. സാധാരണ ചെരുപ്പ് ധരിക്കുന്നതാണ് നല്ലത്. പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ടിംഗ് സമയം രാവിലെ 11:30 ആയിരിക്കും, പരീക്ഷാ ഹാളിലേക്കുള്ള അവസാന പ്രവേശനം ഉച്ചയ്ക്ക് 1:30 ആയിരിക്കും. ഇത് കഴിഞ്ഞാൽ ഉദ്യോഗാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. നിരോധിത വസ്തുക്കളൊന്നും കൊണ്ടുപോകരുത്, സുരക്ഷാ നടപടിക്രമങ്ങൾക്ക് വിധേയരാകേണ്ടിവരും.
പരീക്ഷ തുടങ്ങി ആദ്യ ഒരു മണിക്കൂറിലും പരീക്ഷയുടെ അവസാന അരമണിക്കൂറിലും ബയോ ബ്രേക്കുകൾ അനുവദിക്കില്ല. ബയോമെട്രിക് ഹാജർ, എൻട്രി എന്നിവയ്‌ക്ക് പുറമേ, ഉദ്യോഗാർത്ഥികളെ പരിശോധിക്കും, ബയോ ബ്രേക്ക് അല്ലെങ്കിൽ ടോയ്‌ലറ്റ് ബ്രേക്ക് എന്നിവയിൽ നിന്ന് പ്രവേശിക്കുമ്പോൾ വീണ്ടും ബയോമെട്രിക് ഹാജർ എടുക്കുമെന്നും എൻടിഎ കൂട്ടിച്ചേർത്തു.
രജിസ്റ്റർ ചെയ്ത 24 ലക്ഷം ഉദ്യോഗാർത്ഥികളിൽ10 ലക്ഷത്തിലധികം പേർ ആൺകുട്ടികളും 13 ലക്ഷത്തിലധികം പെൺകുട്ടികളും ആണ് ഉള്ളത്. 24 വിദ്യാർത്ഥികൾ ഭിന്ന ലിംഗ വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് മൂന്ന് മണിക്കൂറും 20 മിനിറ്റും ആയിരിക്കും പരീക്ഷയുടെ ദൈർഘ്യം. പരീക്ഷയിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നറിയാൻ അധികൃതർ വിവിധ തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
മൾട്ടിസ്റ്റേജ് ബയോമെട്രിക് ഓതൻ്റിക്കേഷൻ, ഫ്‌ളൈയിംഗ് സ്‌ക്വാഡുകളുടെ സർപ്രൈസ് വിസിറ്റുകൾ, ഉദ്യോഗാർത്ഥികളുടെ അപേക്ഷാ വിശദാംശങ്ങളിലെ പൊരുത്തക്കേടുകൾ തിരിച്ചറിയാൻ െഎെഎ ടൂളുകളുടെ ഉപയോഗം, സമഗ്രമായ ഇൻവിജിലേഷൻ മേൽനോട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു.