5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NEET UG 2024: മെയ് 5-ന് പരീക്ഷ, അഡ്മിറ്റ് കാർഡ് എപ്പോൾ ലഭിക്കും?

ഒറ്റ ഷിഫ്റ്റിലായി രാജ്യത്ത് 571 നഗരങ്ങളിലും രാജ്യത്തിന് പുറത്തുള്ള 14 നഗരങ്ങളിലും പരീക്ഷ നടക്കും. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഒറിയ, കന്നഡ, പഞ്ചാബി, ഉറുദു, മലയാളം, മറാത്തി, തെലുങ്ക്, തമിഴ് ഭാഷകളിൽ അതാത് സ്ഥലങ്ങളിൽ പരീക്ഷ എഴുതാം

NEET UG 2024: മെയ് 5-ന് പരീക്ഷ, അഡ്മിറ്റ് കാർഡ് എപ്പോൾ ലഭിക്കും?
NEET UG 2024
arun-nair
Arun Nair | Published: 01 May 2024 11:40 AM

നീറ്റ് യുജി പരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയിൽ 20 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് ഇത്തവണ എത്തുക. ഇന്ന് മുതൽ (മെയ്-1) അഡ്മിറ്റ് കാ‍‌‍ർഡ് വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങും. മെയ്-1 രാത്രി മുതൽ അഡ്മിറ്റ് കാ‍ർഡുകൾ എത്തി തുടങ്ങുമെന്ന് അധികൃത‍ർ വ്യക്തമാക്കിയിട്ടുണ്ട്.

NTA exams.nta.ac.in/NEET ൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും നിങ്ങൾക്ക് അഡ്മിറ്റ് കാ‍ർഡ് ഡൗൺലോഡ് ചെയ്യാം. നി‍‍ർബന്ധമായും ഇതിനായി പരീക്ഷ എഴുതുന്ന ഉദ്യോ​ഗാ‍‍ർ‌ഥികൾ വെബ്സൈറ്റ് പരിശോധിക്കണം. exams.nta.ac.in, neet.ntaonline.in എന്നീ സൈറ്റുകളും നിങ്ങൾക്ക് ഉപയോ​ഗിക്കാൻ സാധിക്കും. ഇതിനോടകം പരീക്ഷ എഴുതുന്ന ഉദ്യോ​ഗാ‍‍ർഥികൾക്ക് പരീക്ഷാ സിറ്റി സ്ലിപ്പ് എൻടിഎ നൽകിയിട്ടുണ്ട്.

എങ്ങനെ ഡൗൺലോഡ് ചെയ്യാം

നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോ​ഗിച്ച് ആദ്യം സൈറ്റിൽ ലോ​ഗിൻ ചെയ്യുക. NEET അഡ്മിറ്റ് കാർഡ് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും. ഡൗൺലോഡ് ചെയ്ത ശേഷം അഡ്മിറ്റ് കാർഡിൻ്റെ PDF സേവ് ചെയ്ത് പ്രിൻ്റ് ഔട്ട് എടുക്കാം.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം

1. exams.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.

2. ഹോം പേജിലെ NEET UG അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

3. ലോഗിൻ പേജിൽ നിങ്ങളുടെ ക്രെഡൻഷ്യലുകൾ നൽകുക.

4. NEET UG അഡ്മിറ്റ് കാർഡ് 2024 സ്‌ക്രീനിൽ ദൃശ്യമാകും

പരീക്ഷാ സമയം

മെയ് 5 ന് ഉച്ചയ്ക്ക് 2 മുതൽ 5:20 വരെയായിരിക്കും നീറ്റ് യുജി പരീക്ഷ. ഒറ്റ ഷിഫ്റ്റിലായി രാജ്യത്തെ 571 നഗരങ്ങളിലും രാജ്യത്തിന് പുറത്തുള്ള 14 നഗരങ്ങളിലും പരീക്ഷ നടക്കും. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഒറിയ, കന്നഡ, പഞ്ചാബി, ഉറുദു, മലയാളം, മറാത്തി, തെലുങ്ക്, തമിഴ് ഭാഷകളിൽ അതാത് സ്ഥലങ്ങളിൽ പരീക്ഷ എഴുതാം. ഇതുവരെ രാജ്യത്ത് 23,81,833 ഉദ്യോഗാർത്ഥികളാണ് നീറ്റ് യുജി പരീക്ഷയ്ക്കായി രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്.