5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NEET Scam: തലേന്ന് ചോദ്യപേപ്പർ കയ്യിലെത്തിയെന്ന് അറസ്റ്റിലായ വിദ്യാർഥി; കേന്ദ്രം ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ധർമേന്ദ്ര പ്രധാൻ

Restructuring of NTA on table: പേപ്പർ ചോർച്ച അഴിമതിയിൽ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ഉറപ്പു നൽകി.

NEET Scam: തലേന്ന് ചോദ്യപേപ്പർ കയ്യിലെത്തിയെന്ന് അറസ്റ്റിലായ വിദ്യാർഥി; കേന്ദ്രം ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ധർമേന്ദ്ര പ്രധാൻ
Dharmendra Pradhan
aswathy-balachandran
Aswathy Balachandran | Published: 20 Jun 2024 20:25 PM

ന്യൂഡൽഹി: ചോദ്യങ്ങൾ പരീക്ഷയ്ക്കു മുൻപേ ലഭിച്ചതായി നീറ്റ്–യു ജി അറസ്റ്റിലായ വിദ്യാർഥി. ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ അനുരാഗ് യാദവാണ് ചോദ്യപ്പേപ്പർ നേരത്തെ ലഭിച്ചതായി മൊഴി നൽകിയത്. ബിഹാറിലെ സമസ്തിപുർ ഹാസൻപുർ സ്വദേശിയാണ് അറസ്റ്റിലായ അനുരാഗ്. ബന്ധുവായ സിക്കന്തർ യാദവേന്ദു വഴിയാണു ചോദ്യപേപ്പർ ലഭിച്ചതെന്നും അനുരാഗ് പറഞ്ഞു. രാജസ്ഥാനിലെ കോട്ടയിലുള്ള അലൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ് പരിശീലനത്തിലായിരുന്നു അനുരാ​ഗ്. സിക്കന്തർ പട്നയിലേക്കു വിളിച്ചു വരുത്തിയാണു സിക്കന്തർ ചോദ്യപേപ്പർ നൽകിയത് എന്നാണ് വിവരം.

 

ഉന്നതതല സമിതി രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി

നീറ്റ് പരീക്ഷാ നടത്തിപ്പിലെ പാളിച്ചകൾ പുറത്തു വന്നതോടെ എൻടിഎ പുനഃസംഘടിപ്പിക്കുന്നതിനുള്ള ശുപാർശകൾക്കായി ഉന്നതതല സമിതി രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. എൻടിഎയുടെ സംഘടനാ ഘടനയിലെ പാളിച്ചകൾ പരിശോധിക്കാൻ സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ശുപാർശകളുടെ അടിസ്ഥാനത്തിൽ എൻടിഎ പുനഃസംഘടിപ്പിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പേപ്പർ ചോർച്ച അഴിമതിയിൽ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ഉറപ്പു നൽകി. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ എൻടിഎ ഉദ്യോഗസ്ഥരുൾപ്പെടെ ആരെയും വെറുതെ വിടില്ലെന്നും പ്രധാൻ പറഞ്ഞു. വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ ; യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; ക്രമക്കേട് സിബിഐ അന്വേഷിക്കു

“ഞങ്ങൾ ബീഹാർ സർക്കാരുമായി ബന്ധപ്പെട്ടിരുന്നു, പട്‌ന പോലീസ് അന്വേഷിക്കുന്നുണ്ട്, അവർ വിശദമായ റിപ്പോർട്ട് സമർപ്പിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ പ്രവേശനത്തിൽ നടന്ന ക്രമക്കേടിൻ്റെ ഉത്തരവാദിത്തവും മന്ത്രി ഏറ്റെടുത്തു. “ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, ഞങ്ങൾ ഈ വ്യവസ്ഥിതിയെ ശരിയാക്കേണ്ടതുണ്ട്,” എന്നും മന്ത്രി കൂട്ടിച്ചേർത്തു. ചോദ്യപേപ്പർ ചോർന്നത് ഡാർക്ക് നെറ്റ് വഴിയാണെന്ന് മന്ത്രി പറഞ്ഞു.

“ഡാർക്ക് നെറ്റിൽ കണ്ട യുജിസി-നെറ്റ് ചോദ്യപേപ്പറും യുജിസി-നെറ്റിൻ്റെ ഒറിജിനൽ ചോദ്യപേപ്പറും തമ്മിൽ വ്യത്യാസമില്ലെന്നും രണ്ടും ഒന്നാണെന്നും വ്യക്തമായ ഉടൻ, ഞങ്ങൾ പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചു, എന്നും മന്ത്രി വ്യക്തമാക്കി.

 

എൻജിനിയറിങ് പ്രവേശന പരീക്ഷ: ഉത്തരക്കടലാസ് പ്രസിദ്ധീകരിച്ചു

2024 ജൂൺ 5 മുതൽ 10 വരെ നടന്ന കേരള എൻജിനിയറിങ് , ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരമാണ് പ്രസിദ്ധപ്പെടുത്തിയത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ കയറി ഉത്തരക്കടലാസ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.