NEET PG counselling 2024: നീറ്റ് പിജി കൗൺസലിംഗ് ഷെഡ്യൂൾ എത്തി; രജിസ്ട്രേഷൻ വിവരങ്ങൾ ഇങ്ങനെ
NEET PG counselling 2024 schedule: താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൗൺസിലിംഗിനായി mcc.gov.in എന്ന എംസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
ന്യൂഡൽഹി: മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എം സി സി) 2024 ലെ മെഡിക്കൽ ബിരുദാനന്തര ബിരുദ (നീറ്റ് പിജി) കൗൺസിലിംഗിനായുള്ള ഷെഡ്യൂൾ പുറത്തിറക്കി. എംസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in-ലാണ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചത്. കൗൺസലിംഗ് മൊത്തം നാല് റൗണ്ടുകളിലായാണ് നടത്തുന്നത്.
പ്രവേശന പരീക്ഷയിൽ യോഗ്യത നേടുകയും കുറഞ്ഞ കട്ട് ഓഫ് മാർക്ക് നേടുകയും ചെയ്യുന്ന താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൗൺസിലിംഗിനായി mcc.gov.in എന്ന എംസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം, ഒന്നാം റൗണ്ടിന്റെ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ സെപ്റ്റംബർ 20-ന് ആരംഭിക്കും എന്നാണ് വിവരം. റൗണ്ട് 1 കൗൺസിലിങ് രജിസ്ട്രേഷൻ വിൻഡോ സെപ്റ്റംബർ 26 വരെ ലഭ്യമാകുമെന്ന വിവരം പ്രത്യേകം വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. റൗണ്ട് 1-ന്റെ പേയ്‌മെൻ്റ് വിൻഡോ സെപ്തംബർ 26 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ക്ലോസ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ALSO READ – ഇന്ത്യയിലെ പഠനംകൊണ്ട് രക്ഷപെടില്ലേ? വിദേശപഠനത്തെ വിദ്യാർത്ഥികൾ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ
ഉദ്യോഗാർത്ഥികൾക്ക് 2024 സെപ്റ്റംബർ 23 മുതൽ 26 വരെ അവരുടെ ചോയ്‌സുകൾ പൂരിപ്പിച്ച് ലോക്ക് ചെയ്യാം. ഒന്നാം റൗണ്ടിലെ സീറ്റ് അലോട്ട്‌മെൻ്റ് ഫലം 2024 സെപ്റ്റംബർ 30-ന് പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പുണ്ട്. വിദ്യാർത്ഥികൾ 2024 ഒക്ടോബർ 1 നും 8 നും ഇടയിൽ കോളേജ് റിപ്പോർട്ടിംഗ് പൂർത്തിയാക്കുകയോ ചേരുകയോ ചെയ്യണം. നടപടികൾ പൂർത്തിയാക്കാനും ഇത് സംബന്ധിച്ച വിവരങ്ങൾ 2024 ഒക്ടോബർ 9 നും 10 നും ഇടയിൽ MCC യുമായി പങ്കിടാനും ഇൻസ്റ്റിറ്റ്യൂട്ടുകളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒന്നാം റൗണ്ടിൽ ഓർത്തിരിക്കേണ്ട പ്രധാന തിയതികൾ
- രജിസ്ട്രേഷൻ/പേയ്മെൻ്റ്: 2024 സെപ്റ്റംബർ 20 മുതൽ 26 വരെ
- ചോയ്‌സ് പൂരിപ്പിക്കൽ/ലോക്കിംഗ്: 2024 സെപ്റ്റംബർ 23 മുതൽ 26 വരെ
- സീറ്റ് അലോട്ട്‌മെൻ്റിൻ്റെ പ്രോസസ്സിംഗ്: 2024 സെപ്റ്റംബർ 27 മുതൽ 29 വരെ
- ഫലം: സെപ്റ്റംബർ 30, 2024
- റിപ്പോർട്ടിംഗ്/ ചേരുന്നത്: 2024 ഒക്ടോബർ 1 മുതൽ 8 വരെ
- കാൻഡിഡേറ്റ് ഡാറ്റയുടെ പരിശോധന: 2024 ഒക്ടോബർ 9 മുതൽ 10 വരെ
ഓഗസ്റ്റ് 11 നായിരുന്നു നീറ്റ് പി ജി പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ വിവാദമായതിനേത്തുടർന്ന് മാറ്റി വച്ചതിനു ശേഷമായിരുന്നു ഓഗസ്റ്റിൽ പരീക്ഷ നടത്തിയത്. ഓഗസ്റ്റ് 23 ന് പരീക്ഷാഫലം പ്രഖ്യാപിച്ചു. 2.16 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പ്രവേശന പരീക്ഷ എഴുതിയിരുന്നു.