NEET PG 2024 Result; നീറ്റ് പിജി ഫലം വിവാദത്തിൽ; മാർക്കിൽ പൊരുത്തക്കേടെന്ന് ആരോപണം
കNEET PG 2024 Result Controversy: കട്ട്-ഓഫ് പുറത്തുവിട്ടിട്ടില്ല എന്നതും ചൂണ്ടിക്കാട്ടുന്ന മറ്റൊരു വിഷയമാണ്. കൂടാതെ ഉത്തരസൂചികകളോ ഉത്തരക്കടലാസുകളോ ഉൾപ്പെടെയുള്ള ഒരു പരീക്ഷാ ഉള്ളടക്കവും പങ്കിട്ടിട്ടില്ലെന്നും പരീക്ഷ എഴുതിയവർ പറയുന്നു.
ന്യൂഡൽഹി: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ ബി ഇ എം എസ്) നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് (neet pg 2024) ഫലം ഓഗസ്റ്റ് 23-നാണ് പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനം നടത്തിയ ഉടൻ തന്നെ വിദ്യാർത്ഥികളിൽ വ്യാപകമായ ആശങ്ക ഉണ്ടായിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
NEETPG 24 results are a complete scam ❌❌The NBE should reassess the NEET PG 2024 results. @NMC_IND @JPNadda @MoHFW_INDIA @DrDhruvchauhan @Sarkaridoctor12 @sarkari_doctor #NEETPGResults #doctor #NEETPG pic.twitter.com/YnIXcbGtUi
— Dr Deepak Aanjna (@dr_deepakaanjna) August 24, 2024
ഫലങ്ങളിൽ കാര്യമായ പൊരുത്തക്കേടുകൾ കാണുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിച്ച് നിരവധി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. അവർ ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾ ഇവയാണ്.
- ഉയർന്ന പെർസെൻ്റൈൽ ആശയക്കുഴപ്പം : ചില വിദ്യാർത്ഥികൾ അവരുടെ പെർസെൻ്റൈൽ സ്കോറുകളിൽ വ്യാപകമായ പൊരുത്തക്കേടുണ്ടെന്നും. തങ്ങളുടെ പരീക്ഷയിലെ പ്രകടനം വിലയിരുത്തുമ്പോൾ ഇപ്പോഴുള്ള സ്കോറുമായി പൊരുത്തപ്പെടുന്നില്ല എന്നും അവർ വ്യക്തമാക്കുന്നു.
ALSO READ – നീറ്റ് പിജി 2024 ഫലങ്ങൾ പ്രസിദ്ധീകരിച്ചു; ഫലങ്ങൾ ഇങ്ങനെ അറിയാം
- റാങ്ക് പൊരുത്തക്കേട് : നീറ്റ് പിജി റാങ്കും അനുബന്ധ ആപ്ലിക്കേഷൻ ഐഡി അല്ലെങ്കിൽ റോൾ നമ്പറും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
- ഷിഫ്റ്റ് 2-ൽ മാർക്ക് ഇടിവ് : ഷിഫ്റ്റ് 2-ൽ പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളുടെ മാർക്കിൽ ശ്രദ്ധേയമായ ഇടിവ് ഉണ്ടായതായി വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇത് പരക്കെ ആശങ്ക ഉയർത്തുന്നു.
First the NBE mentally harassed the NEET PG aspirants with postponement and preponement issue
Then they harassed with centre relocation issue
Then they harassed with double shift and Normalisation issue
Then when all this ended they now created ruckus with release of extremely…— Dr.Dhruv Chauhan (@DrDhruvchauhan) August 24, 2024
ഇതുവരെ നീറ്റ് പിജി ക
Is it possible? 100 Students – same percentile!!?? Is it even possible? pic.twitter.com/aqVGvBPZc0
— Dr. Madhav (@SSInfection) August 24, 2024
കട്ട്-ഓഫ് പുറത്തുവിട്ടിട്ടില്ല എന്നതും ചൂണ്ടിക്കാട്ടുന്ന മറ്റൊരു വിഷയമാണ്. കൂടാതെ ഉത്തരസൂചികകളോ ഉത്തരക്കടലാസുകളോ ഉൾപ്പെടെയുള്ള ഒരു പരീക്ഷാ ഉള്ളടക്കവും പങ്കിട്ടിട്ടില്ലെന്നും പരീക്ഷ എഴുതിയവർ പറയുന്നു.
ആശങ്കകൾ പരിഹരിക്കുന്നതിനും പരീക്ഷാ പ്രക്രിയയിൽ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഈ സുതാര്യത ആവശ്യമാണെന്ന് അവർ വ്യക്തമാക്കുന്നു,