നീറ്റ് പി ജി പരീക്ഷാ കേന്ദ്രത്തിന്റെ പേരിൽ ആശങ്ക; പരക്കം പാഞ്ഞ് പരീക്ഷാർഥികൾ | neet-pg-2024-exam centre selection issue Malayalam news - Malayalam Tv9

NEET PG 2024: നീറ്റ് പി ജി പരീക്ഷാ കേന്ദ്രത്തിന്റെ പേരിൽ ആശങ്ക; പരക്കം പാഞ്ഞ് പരീക്ഷാർഥികൾ

Published: 

24 Jul 2024 14:57 PM

NEET PG Exam centre: പരീക്ഷയെഴുതുന്ന നഗരം തിരഞ്ഞെടുക്കാനായി നാല് ഓപ്ഷനാണ് നൽകേണ്ടത്. ആദ്യ മൂന്നു ഓപ്ഷനുകൾ പലർക്കും കേരളത്തിൽത്തന്നെ തിരഞ്ഞെടുക്കാൻ കഴിഞ്ഞു.

NEET PG 2024: നീറ്റ് പി ജി പരീക്ഷാ കേന്ദ്രത്തിന്റെ പേരിൽ ആശങ്ക; പരക്കം പാഞ്ഞ് പരീക്ഷാർഥികൾ

NEET Exam (Represental Image)

Follow Us On

കോഴിക്കോട്: ഒരിക്കൽ പരീക്ഷ വരെ എത്തി നടത്താതെ പോയതാണ് നീറ്റ് പി.ജി. ഇപ്പോൾ പുതിയ പരീക്ഷാ തീയതി വന്നതോടെ പരീക്ഷാകേന്ദ്രങ്ങളുടെ കാര്യത്തിലാണ് ആശങ്ക ഉയരുന്നത്. ആദ്യം അനുവദിച്ച കേന്ദ്രങ്ങൾ റദ്ദാക്കിയതോടെ പുതിയവ അനുവദിക്കുന്നത് സംബന്ധിച്ചാണ് ആശയക്കുഴപ്പം.

അപേക്ഷിച്ച ക്രമത്തിൽ അല്ല പരീക്ഷാ കേന്ദ്രം ലഭിക്കുന്നത്. പ്രവേശനപരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയർന്നപ്പോഴായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ജൂൺ 23-ന് നടത്താനിരുന്ന പരീക്ഷ റദ്ദാക്കിയത്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഇങ്ങനെ ചെയ്തത്. പരീക്ഷ ഓഗസ്റ്റ് 11-ലേക്കാണ് മാറ്റിയത്.

ALSO READ – വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, വിദ്യാഭ്യാസ ലോണ്‍ പരിധി 10 ലക്ഷം വരെയാക്കി ഉയര്‍ത്തി

പരീക്ഷയെഴുതുന്ന നഗരം തിരഞ്ഞെടുക്കാനായി നാല് ഓപ്ഷനാണ് നൽകേണ്ടത്. ആദ്യ മൂന്നു ഓപ്ഷനുകൾ പലർക്കും കേരളത്തിൽത്തന്നെ തിരഞ്ഞെടുക്കാൻ കഴിഞ്ഞു. നാലാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കാൻ ശ്രമിച്ചപ്പോൾ ചിലർക്ക് ലഭിച്ചത് മറ്റ് സംസ്ഥാനങ്ങളിലാണ്. നഗരങ്ങളുടെ പട്ടികയിൽ ആന്ധ്രാപ്രദേശിലെ സ്ഥലങ്ങളാണ് പലർക്കും ലഭിച്ചത്.

അപേക്ഷിച്ച ക്രമത്തിലാവില്ല സെന്ററുകൾ അനുവദിക്കുക എന്നതിനാൽ കേരളത്തിനു പുറത്തുള്ള കേന്ദ്രങ്ങളിൽ കിട്ടുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യപരിഗണന എന്ന നിലയിലായിരുന്നു പരീക്ഷയ്ക്ക്‌ സെന്റർ അനുവദിക്കുന്നത്. ആദ്യം അപേക്ഷിച്ച പലർക്കും സ്വന്തംജില്ല കിട്ടിയതായും വിദ്യാർഥികൾ പറയുന്നു.

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version