5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NEET PG Counseling 2024: നീറ്റ് പിജി കൗൺസിലിംഗ് ഷെഡ്യൂൾ ഉടൻ ; ആവശ്യമായ രേഖകളും ഫീസുവിവരങ്ങളും ഇങ്ങനെ…

NEET PG 2024 counselling schedule: കൗൺസിലിങ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ, കൗൺസിലിംഗ് ഷെഡ്യൂൾ എംസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും.

NEET PG Counseling 2024: നീറ്റ് പിജി കൗൺസിലിംഗ് ഷെഡ്യൂൾ ഉടൻ ; ആവശ്യമായ രേഖകളും ഫീസുവിവരങ്ങളും ഇങ്ങനെ…
(Representative Image/ Pexels)
aswathy-balachandran
Aswathy Balachandran | Published: 01 Sep 2024 10:42 AM

ന്യൂഡൽഹി: മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എംസിസി) നടത്തുന്ന നീറ്റ് പിജി 2024 കൗൺസലിംഗ് ഷെഡ്യൂൾ ഉടൻ പുറത്തിറക്കും. കൗൺസിലിംഗ് ഷെഡ്യൂൾ mcc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും എന്നാണ് വിവരം. 2024 സെപ്റ്റംബർ രണ്ടാം വാരത്തിൽ നീറ്റ് പിജി കൗൺസലിംഗ് പ്രക്രിയ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

എന്നാലും, എന്ന് നടത്തുമെന്നത് സംബന്ധിച്ചുള്ള സ്ഥിരീകരണങ്ങളൊന്നും എംസിസി നൽകിയിട്ടില്ല. കൗൺസിലിങ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ, കൗൺസിലിംഗ് ഷെഡ്യൂൾ എംസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. നീറ്റ് പിജിക്ക് യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് കൗൺസിലിംഗ് പ്രക്രിയയിൽ പങ്കെടുക്കാൻ അർഹതയുണ്ട്.

2024 ഓഗസ്റ്റ് 23-നാണ് നീറ്റ് പി ജി ഫലം പ്രഖ്യാപിച്ചത്. natboard.edu.in എന്ന വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി എംസിസി ആകെ 4 റൗണ്ട് കൗൺസിലിങ് നടത്തും. അതായത്, റൗണ്ട് 1, റൗണ്ട് 2, മോപ്പ്-അപ്പ് റൗണ്ട്, ഒരു സ്‌ട്രേ വേക്കൻസി റൗണ്ട് എന്നിങ്ങനെ.

കൗൺസിലിംഗ് ഫീസ്

രജിസ്ട്രേഷൻ ഫീസ് സംബന്ധിച്ചുള്ള അറിയിപ്പൊന്നും ഇതുവരെ എം സി സി പുറത്തിറക്കിയിട്ടില്ല. അതേസമയം, ഉദ്യോഗാർത്ഥികൾക്ക് NEET PG കൗൺസലിംഗ് 2023 രജിസ്ട്രേഷൻ ഫീസ് പരിശോധിക്കാം. മുൻ വർഷത്തെ കണക്കനുസരിച്ച് അത് ഇങ്ങനെയാണ്.

ALSO READ – പ്രാദേശിക ഭാഷ അറിയാമോ? ഇന്ത്യൻ ബാങ്കിലേക്ക് അപേക്ഷിക്കാ

  • AIQ അല്ലെങ്കിൽ സെൻട്രൽ യൂണിവേഴ്സിറ്റി ജനറൽ വിഭാഗം ഉദ്യോഗാർത്ഥികൾ – 1000 രൂപ
  • SC/ ST/ OBC/ PwD വിഭാഗം ഉദ്യോഗാർത്ഥികൾ – 500 രൂപ
  • ഡീംഡ് യൂണിവേഴ്സിറ്റി ഉദ്യോഗാർത്ഥികൾ – 5000 രൂപ

ആവശ്യമായ രേഖകൾ

ഡോക്യുമെൻ്റ് വെരിഫിക്കേഷൻ പ്രോസസിനായി അപേക്ഷകർ ഇനിപ്പറയുന്ന ഡോക്യുമെൻ്റുകളുടെ ലിസ്റ്റ് കൈവശം വയ്ക്കേണ്ടതുണ്ട്:

  • NEET PG അഡ്മിറ്റ് കാർഡ്
  • നീറ്റ് പിജി ഫലം
  • MBBS/BDS പ്രൊഫഷണൽ പരീക്ഷകളുടെ മാർക്ക് ഷീറ്റുകൾ
  • എംബിബിഎസ്/ബിഡിഎസ് ബിരുദ സർട്ടിഫിക്കറ്റ്
  • ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്
  • എംസിഐ നൽകിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
  • സാധുവായ ഐഡി പ്രൂഫ്ജാതി സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)
  • വൈകല്യ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)

ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ

  • 50% ഓൾ ഇന്ത്യ ക്വാട്ട (AIQ) സീറ്റുകൾ
  • കേന്ദ്ര സർവ്വകലാശാലകൾ
  • AFMS സ്ഥാപനങ്ങൾ
  • ഡീംഡ് സർവ്വകലാശാലകൾ
  • സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകൾ
  • സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ സ്റ്റേറ്റ് ക്വാട്ട സീറ്റുകൾ
  • ഒരു സംസ്ഥാന നിയമം വഴി സ്ഥാപിച്ച സർവ്വകലാശാലകൾ
  • മുനിസിപ്പൽ ബോഡി ട്രസ്റ്റുകൾ, സൊസൈറ്റി അല്ലെങ്കിൽ കമ്പനികൾ സ്ഥാപിച്ച സർവ്വകലാശാലകൾ