NEET PG 2024 admit card: നീറ്റ് പിജി അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറക്കും; എങ്ങനെ, എപ്പോൾ, എവിടെ ഡൗൺലോഡ് ചെയ്യാം
NEET PG 2024 admit card Updates: പരീക്ഷാ സ്ഥലം, റോൾ നമ്പർ, പരീക്ഷാ ദിവസത്തെ നിർദ്ദേശങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങളാണ് അഡ്മിറ്റ് കാർഡിൽ അടങ്ങിയിരിക്കുന്നത്.
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻബിഎ) (NBA) നീറ്റ് പിജി 2024 പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ (NEET PG Admit Card) ഇന്ന് പുറത്തിറക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് എൻബിഎ ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in-ൽ നിന്ന് അവരുടെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
ഔദ്യോഗിക എൻബിഇ ഇൻഫർമേഷൻ ബുള്ളറ്റിൻ ഇന്ന് അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക സമയം അറിയിച്ചിട്ടില്ലെങ്കിലും, മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ഉച്ചയ്ക്ക്ശേഷം പുറത്തിറങ്ങുമെന്നാണ് വിവരം.
പരീക്ഷാ സ്ഥലം, റോൾ നമ്പർ, പരീക്ഷാ ദിവസത്തെ നിർദ്ദേശങ്ങൾ എന്നിവ പോലുള്ള അവശ്യ വിശദാംശങ്ങളാണ് അഡ്മിറ്റ് കാർഡിൽ അടങ്ങിയിരിക്കുന്നത്. എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത് പരിശോധിക്കേണ്ടതാണ്.
അഡ്മിറ്റ് കാർഡുകളിൽ എന്തെങ്കിലും തിരുത്തുകൾ കണ്ടെത്തിയാൽ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് വഴി എൻബിഎ അധികാരികളെ ബന്ധപ്പെടേണ്ടതാണ്.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം:
1. ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in സന്ദർശിക്കുക.
2. ഹോംപേജിലെ NEET-PG വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
3. ആപ്ലിക്കേഷൻ ലിങ്ക് ആക്സസ് ചെയ്ത ശേഷം ആവശ്യമായ വിശദാംശങ്ങൾ നൽകുക.
4. നിങ്ങളുടെ ഇ-അഡ്മിറ്റ് കാർഡ് കണ്ടെത്താനും ഡൗൺലോഡ് ചെയ്യാനും ലിങ്കിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
5. പിന്നീടുള്ള റഫറൻസിനായി ഡോക്കുമെൻ്റ് സേവ് ചെയ്യേണ്ടതുണ്ട്.