5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NEET paper leak row: പൊതുപരീക്ഷ പരിഷ്‌കരണം 7അം​ഗ ഉന്നതതല സമിതിയായി; അധ്യക്ഷൻ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍

Dr. K. Radhakrishnan: ചോദ്യപേപ്പർ ചോർച്ച, വഞ്ചന തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിൽ ഈ നിയമം അനുസരിച്ചുള്ള നടപടിയാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്. ഫെബ്രുവരിയിൽ പാസാക്കിയ നിയമമാണ് പുതിയ സാഹചര്യത്തിൽ കേന്ദ്രം നടപ്പാക്കിയത്.

NEET paper leak row: പൊതുപരീക്ഷ പരിഷ്‌കരണം 7അം​ഗ ഉന്നതതല സമിതിയായി; അധ്യക്ഷൻ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍
DR K RADHAKRISHNAN
aswathy-balachandran
Aswathy Balachandran | Updated On: 22 Jun 2024 18:00 PM

ന്യൂഡൽഹി: പൊതുപരീക്ഷകൾ സുതാര്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇതിനു വേണ്ട പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. ഏഴ് അം​ഗ സമിതിയെയാണ് നിയോ​ഗിച്ചിരിക്കുന്നത്. മുൻ ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണനാണ് അധ്യക്ഷൻ.

നീറ്റ്, യുജിസി നെറ്റ് ക്രമക്കേടുകളെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ ഈ ഇടപെടൽ. പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷൻ ആക്ട് 2024 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നു.

ALSO READ : ഇത് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പിടിപ്പുകേട്; യോഗ്യതാ പരീക്ഷകളിലെ വിശ്വാസം നഷ്ടപ്പെട്ടു: പരീക്ഷ എഴുതിയവർ പ്രതികരിക്കുന്ന

ചോദ്യപേപ്പർ ചോർച്ച, വഞ്ചന തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിൽ ഈ നിയമം അനുസരിച്ചുള്ള നടപടിയാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്. ഫെബ്രുവരിയിൽ പാസാക്കിയ നിയമമാണ് പുതിയ സാഹചര്യത്തിൽ കേന്ദ്രം നടപ്പാക്കിയത്.

പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ മൂന്ന് മുതൽ പത്തുവർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും നിർദേശിക്കും എന്നതാണ് പുതിയ നിയമത്തിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ദേശീയ തലത്തിൽ നടക്കുന്ന വിവിധ പൊതുപരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ഇനി നടത്തേണ്ട പരിഷ്‌കരണം നിർദേശിക്കാനുംകൂടിയാണ് പുതിയ സമിതിയെ കൂടി കേന്ദ്രം നിയോഗിച്ചത്.

എൻടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകൾ കണ്ടെത്തുന്നതിനും സമിതിയുടെ ചുമതലയാണ്. കൂടാതെ പരിഷ്‌കാരം നിർദേശിക്കുന്നതിനായി നിയോഗിച്ച സമിതി രണ്ടുമാസത്തിനകം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

Latest News