നീറ്റ്-നെറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ ഡയറക്ടർ ജനറലിനെ നീക്കി | NEET-NET Exam Row NTA Chief Subodh Kumar Sacked By Center Appoints Retired IAS Officer As New DG Malayalam news - Malayalam Tv9

NEET-NET Exam Row : നീറ്റ്-നെറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ ഡയറക്ടർ ജനറലിനെ നീക്കി

Updated On: 

22 Jun 2024 23:04 PM

NTA DG Sacked On NEET Exam Row : എൻടിഎ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ കേന്ദ്രം നീക്കിയത്. പകരം റിട്ടയർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിങ് കറോളയ്ക്ക് താൽക്കാലിക ചുമതല നൽകി.

NEET-NET Exam Row : നീറ്റ്-നെറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ ഡയറക്ടർ ജനറലിനെ നീക്കി

Subodh Kumar (Image Courtesy : X)

Follow Us On

ന്യൂ ഡൽഹി : ദേശീയ ടെസ്റ്റിങ് ഏജൻസി (NTA) സംഘടിപ്പിക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്ന് സംഭവത്തിൽ നടപടിയുമാണ് കേന്ദ്രം. എൻടിഎയുടെ ഡയക്ടർ ജനറൽ സുബോദ് കുമാറിനെ കേന്ദ്രം തൽസ്ഥാനത്ത് നിന്നും നീക്കി. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET), യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ്റെ നെറ്റ് (UGC NET) എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളൾ ചോർന്ന സംഭവത്തെ തുടർന്നാണ് എൻടിഎ ഡിജി സുബോദ് കുമാറിനെതിരെ നടപടി കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. പകരം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിങ് കറോളയ്ക്ക് എൻടിഎ ഡിജിയുടെ താൽക്കാലിക ചുമതല നൽകി.

എൻടിഎ ഡിജി സ്ഥാനത്ത് നിന്നും സുബോധ് കുമാറിനെ നീക്കം ചെയ്തതായി പേഴ്സണൽ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ്റെ മാനേജിങ് ഡയറക്ടറായ പ്രദീപ് സിങ് കറോളയ്ക്കാണ് എൻടിഎ ഡിജിയുടെ അധിക ചുമതല കേന്ദ്ര നൽകിയിരിക്കുന്നത്. നാളെ 1500 വിദ്യാർഥികൾക്കുള്ള നീറ്റിൻ്റെ റീടെസ്റ്റ് നടക്കാനിരിക്കെയാണ് പരീക്ഷ ഏജൻസിയുടെ തലവനെ നീക്കം ചെയ്തുകൊണ്ടുള്ള കേന്ദ്രത്തിൻ്റെ നടപടി.

പരീക്ഷ ഏജൻസി തലവൻ പുറത്താക്കിയതിന് പിന്നാലെ എൻടിഎ സംഘടിപ്പിക്കുന്ന നീറ്റ് പിജി പരീക്ഷ നടത്തുന്നതും നീട്ടിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാളെ ജൂൺ 23-ാം തീയതി സംഘടിപ്പിക്കാനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതി ഉടൻ അറയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

നീറ്റ് പരീക്ഷ നടത്തപ്പിൽ ക്രമക്കേട് ഉണ്ടെന്ന കണ്ടെത്തിയതിന് പിന്നാലെ 1500 വിദ്യാർഥികൾക്ക് നാളെ വീണ്ടും പരീക്ഷ സംഘടിപ്പിക്കുകയാണ് എൻടിഎ. ഇത് കൂടാതെ പരീക്ഷാർഥികൾ എഴുതിയ യുജിസി നെറ്റ് പരീക്ഷ എൻടിഎ റദ്ദാക്കുകയും ചെയ്തു. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിൽ സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയും ഇപ്പോൾ നീറ്റ് പിജി പരീക്ഷയും മാറ്റിവെച്ചിരിക്കുകയാണ് കേന്ദ്രം.

Related Stories
Exit mobile version