NEET MDS 2024 : നീറ്റ് എംഡിഎസ് കൗൺസിലിംഗ് രജിസ്ട്രേഷൻ ആരംഭിച്ചു; അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ ഇങ്ങനെ
NEET MDS 2024 Counselling Registration Started : നീറ്റ് എംഡിഎസ് കൗൺസിലിംഗ് രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിച്ചതായി മെഡിക്കൽ കൗൺസിലിംഗ് കമ്മറ്റി. എംസിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
നീറ്റ് എംഡിഎസ് (മാസ്റ്റർ ഓഫ് ഡെൻ്റൽ സർജറി) കൗൺസിലിംഗ് രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതലാണ് മെഡിക്കൽ കൗൺസിലിംഗ് കമ്മറ്റി (എംസിസി) ദേശീയാടിസ്ഥാനത്തിലുള്ള യോഗ്യതാ പരീക്ഷയ്ക്കായി രജിസ്ട്രേഷൻ ആരംഭിച്ചത്. അർഹരായവർക്ക് എംസിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി (mcc.nic.in) അപേക്ഷിക്കാം. ലോഗിൻ ചെയ്യാനാവശ്യമായ റോൾ നമ്പർ, പാസ്‌വേർഡ് തുടങ്ങിയവ അപേക്ഷിക്കാൻ അത്യാവശ്യമാണ്.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
ആദ്യം മെഡിക്കൽ കൗൺസിലിംഗ് കമ്മറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. പിന്നീട് ഹോം പേജിലെ എംഡിഎസ് സെക്ഷനിൽ ക്ലിക്ക് ചെയ്യുക. New Registration 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ വിവരങ്ങൾ നൽകുക. സബ്മിറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. ആപ്ലിക്കേഷൻ്റെ പ്രിൻ്റൗട്ട് എടുക്കാൻ മറക്കാതിരിക്കുക.
നാല് ഘട്ടങ്ങളായാണ് രജിസ്ട്രേഷൻ നടക്കുക. സെപ്തംബറിലാണ് അവസാന ഘട്ടം. ജൂലായ് ഒന്ന് മുതൽ ജൂലായ് 7 ഉച്ചക്ക് 12 വരെ രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൻ്റെ ഫലം ഈ മാസം 31ന് പുറത്തുവരും. ജൂലായ് എട്ടിനോ ഒൻപതിനോ സീറ്റ് അലോട്ട്മെൻ്റ് ആരംഭിക്കും.
Also Read: NEET UG Result: നീറ്റ് യുജി പുന:പരീക്ഷ ഫലം പുറത്ത്; പരീക്ഷ എഴുതിയ ആർക്കും ഫുൾ മാർക്കില്ല
ഇതിനിടെ നീറ്റ് യുജി പുന:പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. പുന:പരീക്ഷ എഴുതിയ ആര്‍ക്കും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല. 813 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. നേരത്തെ പരീക്ഷ എഴുതിയവരില്‍ 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചിരുന്നു. പുന:പരീക്ഷ എഴുതിയവരില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ അഞ്ചുപേരുണ്ടായിരുന്നു. മുഴുവന്‍ മാര്‍ക്ക് നേടിയ ഒരാള്‍ പുന:പരീക്ഷ എഴുതിയിട്ടില്ല. ഇതോടെ മുഴുവന്‍ മാര്‍ക്ക് നേടിയവരുടെ എണ്ണം 61 ആയി.
പരീക്ഷ സമയം നഷ്ടമായെന്ന് പറഞ്ഞാണ് പരീക്ഷ എഴുതിയവര്‍ക്ക് എന്‍ടിഎ ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഇത് വിവാദമായതോടെ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
Also Read : NEET Exam Row: നീറ്റ്-യുജി പരീക്ഷാ വിവാദം: ഗുജറാത്തിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു
ജൂണ്‍ 23ന് ആറ് നഗരങ്ങളില്‍ വെച്ചാണ് പരീക്ഷ നടത്തിയിരുന്നത്. ഇതില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാര്‍ത്ഥികളെ എന്‍ടിഎ ഡീ ബാര്‍ ചെയ്തിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതില്‍ 30 പേര്‍ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്നും എന്‍ടിഎ അറിയിച്ചിരുന്നു. ബീഹാറില്‍ മാത്രം 17 വിദ്യാര്‍ത്ഥികളെയാണ് എന്‍ടിഎ ഡീ ബാര്‍ ചെയ്തിരിക്കുന്നത്.
ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേരില്‍ 750 പേര്‍ പരീക്ഷ എഴുതിയിട്ടില്ല. പുതിയ സെന്ററുകളിലാണ് എല്ലാവരും പരീക്ഷ എഴുതിയത്. വിവാദമായ ഏഴ് സെന്ററുകളില്‍ ആറെണ്ണത്തിലും മാറ്റം വരുത്തിയിരുന്നു. ഛത്തീസ്ഗഡില്‍ നിന്ന് 291 പേര്‍, ഹരിയാനയില്‍ നിന്ന് 287 പേര്‍, മേഘാലയയില്‍ നിന്ന് 234 പേര്‍, ഗുജറാത്തില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് പരീക്ഷ എഴുതിയത്. വീണ്ടും പരീക്ഷ എഴുതാത്തവരുടെ ഗ്രേസ് മാര്‍ക്ക് കുറച്ചുള്ള മാര്‍ക്കാണ് പരിഗണിക്കുക.