5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NEET Exam Row: നീറ്റ് പരീക്ഷാ വിവാ​ദം; രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്ത് എൻടിഎ

NEET Exam Paper Leak: വിവാദത്തെ തുടർന്ന് ​ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഇന്നത്തെ പുനഃപരീക്ഷ എഴുതിയത് 813 പേർ മാത്രമാണ്. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരിൽ 750 പേർ പരീക്ഷയ്ക്ക് എത്തിയില്ല. പുതിയ സെന്ററുകളിലാണ് എല്ലാവരും പരീക്ഷ എഴുതിയത്.

NEET Exam Row: നീറ്റ് പരീക്ഷാ വിവാ​ദം; രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്ത് എൻടിഎ
NEET Exam (Represental Image)
neethu-vijayan
Neethu Vijayan | Updated On: 23 Jun 2024 20:55 PM

ന്യൂഡൽ​ഹി: നീറ്റ് പരീക്ഷാ (UGC NEET) ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്ത് എൻടിഎ. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്നും എൻടിഎ അറിയിച്ചു. ബീഹാറിൽ മാത്രം 17 വിദ്യാർത്ഥികളെയാണ് എൻടിഎ ഡീ ബാർ ചെയ്തിരിക്കുന്നത്. എന്നാൽ വിവാദത്തെ തുടർന്ന് ​ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഇന്നത്തെ പുനഃപരീക്ഷ എഴുതിയത് 813 പേർ മാത്രമാണ്.

ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരിൽ 750 പേർ പരീക്ഷയ്ക്ക് എത്തിയില്ല. പുതിയ സെന്ററുകളിലാണ് എല്ലാവരും പരീക്ഷ എഴുതിയത്. വിവാദമായ ഏഴ് സെന്ററുകളിൽ ആറെണ്ണത്തിലും മാറ്റം വരുത്തിയിരുന്നു. അതിനിടെ, നീറ്റ് ക്രമക്കേട് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ ആക്രമിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബീഹാറിലെ നവാഡയിലാണ് സംഭവം നടന്നത്. യുജി നീറ്റ് പരീക്ഷ ക്രമക്കേട് അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാരാണ് ഇന്ന് പുറത്തിറക്കിയത്.

നിലവിൽ ബീഹാർ പോലീസാണ് കേസ് അന്വേഷിക്കുന്നത്. സിബിഐയിലൂടെ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കേസ് അന്വേഷണം നടത്തുന്നതിലൂടെ പരീക്ഷ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനാണ് നടപടിയെന്നും കേന്ദ്രം വിശദീകരിക്കുന്നു. നീറ്റ് പരീക്ഷ ക്രമക്കേടിലെ മുഖ്യ കണ്ണിയായ സഞ്ജീവ് മൂഖിയക്കായി തെരച്ചിൽ തുടരുകയാണ്.

ALSO READ: നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക് വിട്ടു

സഞ്ജീവ് മൂഖിയയുടെ മകൻ നിലവിൽ ബീഹാർ പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ്. സഞ്ജീവും മകനും ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ നേരത്തെയും നടത്തിയിട്ടുണ്ടെന്നാണ് ബീഹാർ പോലീസിൻ്റെ കണ്ടെത്തൽ. അതിനിടെ ഇന്ന് നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷയും മാറ്റിയിരുന്നു. പുതുക്കിയ തീയതി എൻടിഎ പിന്നീട് അറിയിക്കും. ചോദ്യപേപ്പറുകൾ ചോർന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. പരീക്ഷ നടത്തിപ്പ് കർശനമായി വിലയിരുത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് കേന്ദ്രം പറയുന്നത്.

എൻടിഎയുടെ ഡയക്ടർ ജനറൽ സുബോദ് കുമാറിനെ കേന്ദ്രം തൽസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ നെറ്റ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളൾ ചോർന്ന സംഭവത്തെ തുടർന്നാണ് എൻടിഎ ഡിജി സുബോദ് കുമാറിനെതിരെ നടപടി കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. പകരം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിങ് കറോളയ്ക്ക് എൻടിഎ ഡിജിയുടെ താൽക്കാലിക ചുമതല നൽകി.

ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ മാനേജിങ് ഡയറക്ടറായ പ്രദീപ് സിങ് കറോളയ്ക്കാണ് എൻടിഎ ഡിജിയുടെ അധിക ചുമതല കേന്ദ്ര നൽകിയിരിക്കുന്നത്. ഇന്ന് 1500 വിദ്യാർഥികൾക്കുള്ള നീറ്റിന്റെ റീടെസ്റ്റ് നടക്കാനിരിക്കെയാണ് പരീക്ഷ ഏജൻസിയുടെ തലവനെ നീക്കം ചെയ്തുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി.