NEET 2024 Results Issue: നീറ്റ് പരീക്ഷാ വിവാദം; എൻ ടി എ വിശദീകരണം അംഗീകരിക്കാതെ വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

NEET Exam results issue at Supreme court: മുഴുവൻ മാർക്കു നേടിയ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതിലും പ്രശ്നമുണ്ടെന്ന് ആരോപണം ഉയരുന്നു.

NEET 2024 Results Issue: നീറ്റ് പരീക്ഷാ വിവാദം; എൻ ടി എ വിശദീകരണം അംഗീകരിക്കാതെ വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

supreme court

Published: 

07 Jun 2024 07:53 AM

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ഫലം സംബന്ധിച്ചുള്ള വിവാദത്തിൽ പരാതിയുമായി വിദ്യാർത്ഥികൾ എത്തിയതോടെ എൻ ടി എ വിശദീകരണം നൽകിയിരുന്നു. ഈ വിശദീകരണം അംഗീകരിക്കാതെ വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതി ആറ് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് കിട്ടിയതിൽ അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഇന്നലെ നടന്ന എൻ ടി എ നൽകിയ വിശദീകരണത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന വാദം ഉയരുമ്പോഴും തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ വിദ്യാർത്ഥികൾ തയ്യാറാവുന്നില്ല. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു.

മുഴുവൻ മാർക്കു നേടിയ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതിലും പ്രശ്നമുണ്ടെന്ന് ആരോപണം ഉയരുന്നു. ഈ സാഹചര്യത്തിൽ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നതാണ് പ്രധാന ആവശ്യം.

ഒന്നാം റാങ്ക് നേടിയവരിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്നതും ആരോപണത്തിൻ്റെ ആഴം വർധിപ്പിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേര്‍ക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎയുടെ വാദം. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നും ഇവർ പറയുന്നു. മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയത്.

കേരളത്തില്‍ നിന്നുൾപ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രാലയവും പരി​ഗണിച്ച് പരിശോധിക്കുന്നുണ്ട്. എന്നാൽ, ഉയരുന്ന ആക്ഷേപങ്ങളിൽ അടിസ്ഥാനമില്ലെന്നും അട്ടിമറി നടന്നിട്ടില്ലെന്നുമാണ് എൻടിഎ.ഇതിനിടെ. നീറ്റ് പരീക്ഷ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സർക്കാർ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിച്ചുവെന്നും ഒരു പരീക്ഷയുടെയും പേപ്പർ ചോരാതെ നോക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം