NEET 2024 Results Issue: ​ നീറ്റ് പരീക്ഷയിൽ അട്ടിമറി… പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം ശക്തം

NEET 2024 Results new update: പരീക്ഷാഫലം വന്നതിനു പിന്നാലെ കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും പരാതികൾ ഉയർന്നു.

NEET 2024 Results Issue: ​ നീറ്റ് പരീക്ഷയിൽ അട്ടിമറി... പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം ശക്തം
Published: 

06 Jun 2024 14:02 PM

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ഫലം പുറത്തു വന്നതിനു പിന്നാലെ റിസൾട്ടിലെ അപാകതയും പരീക്ഷയിലെ ക്രമക്കേടും സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ശക്തമാകുന്നു. പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന ആരോപണവുമായി രം​ഗത്ത് വന്നിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്.

ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കിയതായാണ് റിപ്പോർട്ട്. നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന വിഷയം. ഇതില്‍ അട്ടിമറിയുണ്ടെന്നാണ് ആരോപണം.

47 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്നതാണ് ക്രമക്കേട് ഉണ്ടെന്നു വാദിക്കാനുള്ള കാരണം. ഇതുവരെ ലഭിച്ച പരാതികൾ പരി​ഗണിച്ച് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം നടത്തുമെന്നാണ് വിവരം. ഒന്നാം റാങ്കുകളില്‍ വിശദീകരണവുമായി എന്‍ ടി എ രംഗത്തെത്തിയിട്ടുണ്ട്. എന്‍ സി ഇ ആര്‍ ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ ടി എ വിശദീകരിക്കുന്നത്.

ALSO READ – എൻജിനിയറിങ് പ്രവേശന പരീക്ഷ: പുതുക്കിയ സമയക്രമമുള്ള അഡ്മിറ്റ് കാർഡ് ഹാജരാക്കണം

ലോക്സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്‍റെ അന്ന് വൈകിട്ടാണ് നീറ്റ് ഫലം പുറത്തു വന്നത്. പരീക്ഷാഫലം വന്നതിനു പിന്നാലെ കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും പരാതികൾ ഉയർന്നു. ഇതിനെപ്പറ്റി വിദ്യാര്‍ത്ഥികള്‍ സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായ പ്രതികരിക്കുന്നുണ്ട്. പരീക്ഷയിലെ പാളിച്ച സംബന്ധിച്ച് സോഷ്യൽമീഡിയയിൽ പ്രചാരണം ശക്തമാണ്.

67 പേരും 720ല്‍ 720ഉം നേടി ഒന്നാം റാങ്ക് നേടുന്നത് അസാധാരണ സംഭവമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കഴിഞ്ഞ തവണ ഒന്നാം റാങ്ക് ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് ഒന്നാം റാഹ്ക് ലഭിച്ചത്. ഒരേ സെന്‍ററില്‍ പരീക്ഷ എഴുതിയവര്‍ക്ക് ഉള്‍പ്പെടെ ഒന്നാം റാങ്കുകള്‍ ലഭിച്ചതും തർക്കത്തിനു കാരണമായി. ഈ വിഷയത്തിൽ100ലധികം പരാതികളാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്.

സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം