5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NDA: സെെനിക ഓഫീസർ ആകാനാണോ താത്പര്യം! അപേക്ഷ ക്ഷണിച്ചു, പെൺകുട്ടികൾക്കും അവസരം

NDA Application: പുനെ നാഷണൽ ഡിഫൻസ് അക്കാദമി (എൻടിഎ), ഏഴിമല നേവൽ അക്കാദമി എന്നിവയിലേക്ക് കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിന് യുപിഎസ്സി ഏപ്രിൽ 16-ന് പ്രവേശന പരീക്ഷ നടത്തും.

NDA: സെെനിക ഓഫീസർ ആകാനാണോ താത്പര്യം! അപേക്ഷ ക്ഷണിച്ചു, പെൺകുട്ടികൾക്കും അവസരം
Represental Image (Credits: Social Media)
athira-ajithkumar
Athira CA | Published: 17 Dec 2024 09:29 AM

ന്യൂഡൽഹി: രാജ്യസേവനം സ്വപ്നം കാണുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്ത്. അത്തരക്കാർക്കായി വീണ്ടും അവസരമൊരുങ്ങുന്നു. കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ കമ്മീഷൻഡ് ഓഫീസർമാരാകാനുള്ള അവസരമാണ് വന്ന് ചേർന്നിരിക്കുന്നത്. ഈ പോസ്റ്റുകളിലേക്ക് ശാസ്ത്രീയ പരിശീലനം നൽകുന്ന പുനെ നാഷണൽ ഡിഫൻസ് അക്കാദമി (എൻടിഎ), ഏഴിമല നേവൽ അക്കാദമി എന്നിവയിലേക്ക് കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിന് യുപിഎസ്സി ഏപ്രിൽ 16-ന് പ്രവേശന പരീക്ഷ നടത്തും. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക.

യോ​ഗ്യത
നാവിക സേനയിലേക്കോ വ്യോമസേനയിലേക്കോ കമ്മീഷൻഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ നൽകുന്നവർ, പ്ലസ്ടുവിൽ ബയോളജിക്കൽ സയൻസോ കമ്പ്യൂട്ടർ സയൻസോ പഠിച്ചിരിക്കണം. മറ്റ് സയൻസ് വിഷയങ്ങൾ പഠിച്ചവരുടെ സിലബസിൽ മാത്സ്, കെമിസ്ട്രി, ഫിസിക്സ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. കരസേനയിലേക്ക് മറ്റ് ഏത് ഐച്ഛിക വിഷയങ്ങൾ പഠിച്ചവരെയും പരി​ഗണിക്കും. 2025-ൽ പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും കമ്മീഷൻഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. 2024 ഡിസംബർ 15-ന് അകം നിർദ്ദിഷ്ട സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷകർ 2006 ജൂലെെ 2 മുതൽ 2009 ജൂലെെ 2 വരെ ജനിച്ചവരായിരിക്കണം. നിർദ്ദിഷ്ട ശാരീരികയോ​ഗ്യത നിർബന്ധം.

പ്രവേശനം
എഴുത്തുപരീക്ഷയുടെ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. എഴുത്ത് പരീക്ഷ പാസാകുന്നവർ 900 മാർക്കുള്ള ഇന്റർവ്യൂവിലും പാസാകണം. അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതാണ് ഇന്റർവ്യൂ. വിദ​ഗ്ധമായ വെെദ്യ പരിശോധനയുമുണ്ട്. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർക്ക് യാത്രചെലവ് ലഭിക്കും. സംവരണമില്ല.‌‌‌

വ്യോമസേനയിലെ ഫ്ലയിം​ഗ് ബ്രാഞ്ചിൽ ചേരേണ്ടവർ പെെലറ്റ് അഭിരുചി നിർണയിക്കുന്ന കംമ്പ്യൂട്ടറെെസ്ഡ് പെെലറ്റ് സെലക്ഷൻ സിറ്റം പരീക്ഷയും വിജയിക്കണം. നേവിയിലെ ജനറൽ ഡ്യൂട്ടീസ് (പെെലറ്റ്) നിയമത്തിനും ഇത് വേണം. ജീവിതത്തിൽ ഒറ്റത്തവണ മാത്രമേ ഈ പരീക്ഷ എഴുതാൻ ആകൂ.

പ്രവേശന പരീക്ഷ
2.5 മണിക്കൂർ സമയത്തിൽ ഒബ്ജക്ടീവ് ചോദ്യങ്ങളുള്ള 2 പരീക്ഷകളാണുള്ളത്. മാത്സിന് 300 മാർക്ക്. ഇം​ഗ്ലീഷും ജികെയും ഉൾപ്പെടുന്ന ജനറൽ പേപ്പറിന് 600 മാർക്ക്. നെ​ഗറ്റീവ് മാർക്കുണ്ട്. കാൽക്കുലേറ്ററോ മറ്റ് പരീക്ഷാ സഹായികളോ അനുവദനീയമല്ല. കരസേനയിലേക്ക് സയൻസ് പഠിക്കാത്തവരും അപേക്ഷിക്കുമെങ്കിലും പരീക്ഷയിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിലെ ചോദ്യങ്ങളുണ്ടാകും.

അപേക്ഷ
upsconline.gov.in എന്ന വെബ്സെെറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി 31-ന് വെെകിട്ട് 6 വരെ. സ്റ്റേറ്റ് ബാങ്ക് 100 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. വനിതകൾ, എസ്സി- എസ്ടി, സെെനികകരുടെ കുട്ടികൾ എന്നിവർക്ക് അപേക്ഷാ ഫീസില്ല. അപേക്ഷയിൽ താത്പര്യമുള്ള സർവ്വീസുകൾ മുൻ​ഗണനാ ക്രമത്തിൽ അടയാളപ്പെടുത്തിയിരിക്കണം. അപേക്ഷ തെറ്റ് തിരുത്താനുള്ള അവസരവും യുപിഎസ്സി ഉറപ്പുവരുത്തുന്നുണ്ട്. ജനുവരി 1 മുതൽ 7 വരെയാണ് തെറ്റ് തിരുത്താനുള്ള സമയം.

സീറ്റ് ക്രമം
കരസേനയിൽ 208 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 10 സീറ്റുകൾ പെൺകുട്ടികൾക്കായി നീക്കിവച്ചിരിക്കുകയാണ്. നേവിയിൽ 42 സീറ്റുകളുണ്ട്. ഇതിൽ ആറെണ്ണം പെൺകുട്ടികൾക്കായി നീക്കിവച്ചിരിക്കുന്നു. എയർഫോഴ്സിൽ 120 സീറ്റുകളിലേക്കാണ് കേഡറ്റുകൾക്ക് നിയമനം. ഫ്ലയിം​ഗ് വിഭാ​ഗത്തിലേക്ക് 92, ​ഗ്രൗണ്ട് ഡ്യൂട്ടീസ് ടെക് 18, ​ഗ്രൗണ്ട‍് ഡ്യൂട്ടീസ് നോൺ ടെകിൽ 10 എന്നിങ്ങനെയാണ് ഒഴിവുകൾ.

പഠനശേഷം
മൂന്ന് വർഷം എൻടിഎയിൽ ട്രെയിനിം​ഗുണ്ട്. ഈ ട്രെയിനിം​ഗിന് ശേഷമോ പ്രീ കമ്മീഷൻ ട്രെയിനിം​ഗിന് ഇടയിലോ ഡൽഹി യൂണിവേഴ്സിറ്റിയുടെ ബിടെക്, ബിഎസ്സി, ബിഎ ബിരുദം എന്നിവ ലഭിക്കും. പാസിം​ഗ് ഔട്ട് കഴിഞ്ഞാൽ വിശദല ട്രെയിനിം​ഗിനായി കേഡറ്റുകളെ ബെം​ഗളൂരു, ഡെറാഡൂൺ, ഏഴിമല, ഹെെദരാബാദ് കേന്ദ്രങ്ങളിലേക്ക് അയക്കും.

ആർമിക്കാർക്ക് ഒരു വർഷത്തിന് ശേഷം ലഫ്റ്റനന്റ് റാങ്കി​ഗിൽ കമ്മീഷണറായി ജോലിയിൽ പ്രവേശിക്കാം. പരിശീലനത്തിന് ശേഷം നേവി തിരഞ്ഞെടുത്തവർക്ക് സബ് ലഫ്റ്റനന്റ് ആകാം. എയർഫോഴ്സിലുള്ളവർക്ക് സ്ഥിര ഫ്ളയിം​ഗ് കമ്മീഷൻ ലഭിക്കണമെങ്കിൽ ഏകദേശം 1.5 വർഷം കഴിയും. കേന്ദ്രസർക്കാരായിരിക്കും പഠന ചെലവ് വഹിക്കുക. സെലക്ഷൻ ലഭിക്കുന്ന കേരളത്തിൽ നിന്നുള്ള കേഡറ്റുകൾക്ക് സംസ്ഥാന സർക്കാരിന്റെ 2 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിക്കും.

Latest News