NCRTC Recruitment 2025: വിവിധ തസ്തികകള്‍, നിരവധി ഒഴിവുകള്‍; 75,850 വരെ ശമ്പളം; എന്‍സിആര്‍ടിസിയില്‍ അവസരം
NCRTC Recruitment 2025 Details: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളില്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കും, എച്ച്ആര്‍, കോര്‍പറേറ്റ് ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളില്‍ അസിസ്റ്റന്റ് തസ്തികയിലേക്കും, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ജൂനിയര്‍ മെയിന്റനർ തസ്തികയിലേക്കും, പ്രോഗ്രാമിങ് അസോസിയേറ്റ് തസ്തികയിലേക്കുമാണ് ഒഴിവുകളുള്ളത്

നാഷണല്‍ കാപിറ്റല്‍ റീജിയണ്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ (എന്‍സിആര്‍ടിസി) വിവിധ തസ്തികകളില്‍ അവസരം. നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനമാണ്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളില്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കും, എച്ച്ആര്‍, കോര്‍പറേറ്റ് ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളില്‍ അസിസ്റ്റന്റ് തസ്തികയിലേക്കും, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ജൂനിയര്‍ മെയിന്റനർ തസ്തികയിലേക്കും, പ്രോഗ്രാമിങ് അസോസിയേറ്റ് തസ്തികയിലേക്കുമാണ് ഒഴിവുകളുള്ളത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) തുടർന്ന് മെഡിക്കൽ ഫിറ്റ്നസ് പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് രീതി. തസ്തികകള്‍, പേ സ്‌കെയില്‍, ഒഴിവുകള്‍ എന്നിവ ചുവടെ.
- ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ), 22800-75850, 16
- ജൂനിയർ എഞ്ചിനീയർ (ഇലക്ട്രോണിക്സ്), 22800-75850, 16
- ജൂനിയർ എഞ്ചിനീയർ (മെക്കാനിക്കൽ), 22800-75850, 3
- ജൂനിയർ എഞ്ചിനീയർ (സിവിൽ), 22800-75850, 1
- പ്രോഗ്രാമിംഗ് അസോസിയേറ്റ്, 22800-75850, 4
- അസിസ്റ്റന്റ് (എച്ച്ആർ), 20250-65500, 3
- അസിസ്റ്റന്റ് (കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി), 20250-65500, 1
- ജൂനിയർ മെയിന്റനർ (ഇലക്ട്രിക്കൽ), 18250-59200, 18
- ജൂനിയർ മെയിന്റനർ (മെക്കാനിക്കൽ), 18250-59200, 10
ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അതത് വിഭാഗങ്ങളില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്/ ഐടി/ ബിസിഎ/ ബിഎസ്‌സി (കമ്പ്യൂട്ടർ സയൻസ്), ബിഎസ്‌സി (ഐടി) എന്നിവയിൽ 3 വർഷത്തെ ഡിപ്ലോമയാണ് പ്രോഗ്രാമിങ് അസോസിയേറ്റിന്റെ യോഗ്യത.
Readl Also : Kerala Devaswom Board Recruitment: ഗുരുവായൂര്‍ ദേവസ്വത്തിലെ ഈ തസ്തികകളിലേക്ക് അയച്ചിരുന്നോ? എങ്കില്‍ ഇക്കാര്യം അറിയണം




ബിബിഎ അല്ലെങ്കില്‍ ബിബിഎം ബിരുദമാണ് അസിസ്റ്റന്റ് (എച്ച്ആര്‍) വിഭാഗത്തിലേക്ക് വേണ്ട യോഗ്യത. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദമോ, തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അസിസ്റ്റന്റ് (കോര്‍പറേറ്റ് ഹോസ്പിറ്റാലിറ്റി) വിഭാഗത്തിലേക്ക് അപേക്ഷിക്കാം.ഐടിഐ (എൻസിവിടി/എസ്‌സിവിടി) സർട്ടിഫിക്കറ്റുകൾ ഉള്ളവര്‍ക്ക് ജൂനിയർ മെയിന്റനർ വിഭാഗത്തിലും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
www.ncrtc.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 24 വരെ അപേക്ഷിക്കാം. മെയിലാകും പരീക്ഷ. സര്‍വീസ് ബോണ്ടടക്കമുള്ള വിശദാംശങ്ങള്‍ www.ncrtc.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇതെല്ലാം വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയക്കുക.