NCERT Research Associateship: നിങ്ങൾ പിഎച്ച്ഡി ബിരുദാരിയാണോ? ഇതുവരെ ജോലി ലഭിച്ചില്ലേ? NCERT റിസര്‍ച്ച് അസോസിയേറ്റ്ഷിപിലേക്ക് അപേക്ഷിക്കാം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 58,000 രൂപയാണ് ശബളം. ഇതിനു പുറമെ ഗവേഷണസംബന്ധമായ യാത്രകള്‍ക്ക് രണ്ടാംക്ലാസ് എ.സി. നിരക്കുകള്‍ അനുവദിക്കും. യാത്രകളില്‍ വ്യവസ്ഥകള്‍ അനുസരിച്ച് താമസസൗകര്യവും ലഭിക്കും.
നിങ്ങൾ പിഎച്ച്ഡി ബിരുദാരിയാണോ? ഇതുവരെ റഗുലര്‍ജോലി ലഭിച്ചില്ലേ? എന്നാൽ നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി.ന്യൂഡല്‍ഹി), റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് (എജുക്കേഷണിസ്റ്റ്‌സ്/റിസര്‍ച്ചേഴ്‌സ് പൂള്‍) പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അവസരം. സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തി പിഎച്ച്.ഡി. ബിരുദം നേടിയ, എന്നാല്‍, റഗുലര്‍ജോലി ഇനിയും ലഭിക്കാത്ത യുവവിദ്യാഭ്യാസ വിദഗ്ധരുടെ/ഗവേഷകരുടെ പരിചയം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി.
സ്‌കൂള്‍ വിദ്യാഭ്യാസം/അനുബന്ധമേഖലയില്‍ (സ്‌കൂള്‍ വിദ്യാഭ്യാസമേഖലയെ ബാധിക്കാവുന്ന ഗവേഷണങ്ങള്‍) ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത പിഎച്ച്.ഡി. ബിരുദം ഉണ്ടായിരിക്കണം. 35 വയസ്സ് കവിയരുത്. കേന്ദ്രസര്‍ക്കാര്‍ സംവരണവ്യവസ്ഥകള്‍ പ്രകാരമുള്ള പ്രായത്തിലെ ഇളവ്, അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കും. ഒരുവര്‍ഷമാണ് കാലാവധി. പരമാവധി രണ്ടുവര്‍ഷം വരെ ആകാം. മികവ് പരിഗണിച്ച് ഒരുവര്‍ഷംകൂടി നീട്ടാം. ജോലി ലഭിച്ചാല്‍ അസോസിയേറ്റ്ഷിപ്പ് റദ്ദാക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 58,000 രൂപയാണ് ശബളം. ഇതിനു പുറമെ ഗവേഷണസംബന്ധമായ യാത്രകള്‍ക്ക് രണ്ടാംക്ലാസ് എ.സി. നിരക്കുകള്‍ അനുവദിക്കും. യാത്രകളില്‍ വ്യവസ്ഥകള്‍ അനുസരിച്ച് താമസസൗകര്യവും ലഭിക്കും.
എന്‍.സി.ഇ.ആര്‍.ടി. യൂണിറ്റുകളുടെ ആവശ്യകത, ജോലിമേഖല തുടങ്ങിയവ പരിഗണിച്ച് ഏതെങ്കിലും യൂണിറ്റിലായിരിക്കും നിയമനവും ജോലിയും. പ്ലേസ്‌മെന്റ് ലഭിച്ച മേഖലയുമായി ബന്ധപ്പെട്ട ഗവേഷണം/അധ്യാപനം/പ്രൊഫഷണല്‍ ജോലി എന്നിവയുമായി ബന്ധപ്പെട്ടാണ് അസോസിയേറ്റ് പ്രവര്‍ത്തിക്കേണ്ടത്. കൂടുതൽ വിശദാംശങ്ങൾക്കായി ncert.nic.in– ലെ ലിങ്കിൽ കയറാം. ഓൺലൈനായി ഡിസംബര്‍ 26നകം അപേക്ഷ നൽകണം. നിശ്ചിതരേഖകള്‍ 1500 വാക്കുകളില്‍ കവിയാതെ നിര്‍ദിഷ്ട റിസര്‍ച്ച് വര്‍ക്കിന്റെ സംക്ഷിപ്തരേഖ, സ്‌കൂള്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള ഒരു കണ്‍സപ്റ്റ് പേപ്പര്‍ എന്നിവയും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.