NCERT Leaves Babri Masjid: ‘എന്തിന് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കണം’: ബാബരി മസ്ജിദിൻ്റെ പേര് ഒഴിവാക്കി എൻസിഇആർടി

NCERT Leaves Babri Masjid: ബാബരി മസ്ജിദെന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിർമ്മിതി എന്നാണ് പുസ്തകത്തിൽ പ്രയോഗിച്ചിരിക്കുന്നത്.

NCERT Leaves Babri Masjid: എന്തിന് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കണം: ബാബരി മസ്ജിദിൻ്റെ പേര് ഒഴിവാക്കി എൻസിഇആർടി

അയോധ്യയെ കുറിച്ചുള്ള ഭാഗം നാല് പേജിൽ നിന്ന് രണ്ടായി ചുരുക്കുകയും ചെയ്തിട്ടുണ്ട്.

Updated On: 

16 Jun 2024 19:43 PM

പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് ബാബരി മസ്ജിദിൻ്റെ പേര് ഒഴിവാക്കി എൻസിഇആർടി. ബാബരി മസ്ജിദെന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിർമ്മിതി എന്നാണ് പുസ്തകത്തിൽ പ്രയോഗിച്ചിരിക്കുന്നത്.

അയോധ്യയെക്കുറിച്ചും ബാബരി മസ്ജിദിനെക്കുറിച്ചുമുള്ള പാഠഭാഗത്തിൽ തിരുത്തൽ വരുത്തിയതിൽ പ്രതികരണവുമായി എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സകലാനി രം​ഗത്തെത്തി. എന്തിനാണ് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കണം അത് അക്രമകാരികളായ പൗരൻമാരെ സൃഷ്ടിക്കും എന്നാണ് അദ്ദേഹത്തം ഇതിന് വിശദീകരണം നൽകിയിരിക്കുന്നത്.

കൂടാതെ അയോധ്യയെ കുറിച്ചുള്ള ഭാഗം നാല് പേജിൽ നിന്ന് രണ്ടായി ചുരുക്കുകയും ചെയ്തിട്ടുണ്ട്. ബാബരി മസ്ദജിദ് തകർത്ത സംഭവം പരാമർശിക്കുന്ന ഭാഗങ്ങൾ കുറയ്ക്കുകയും പകരം രാമജന്മഭൂമി പ്രക്ഷോഭത്തിന് കൂടുതൽ പ്രാധാന്യം നൽകുകയുമാണ് ചെയ്തിരിക്കുന്നത്. മുമ്പ് പുസ്തകങ്ങളിൽ മാറ്റം വരുത്തുന്ന വിവരം എൻസിആ‍ർടി പ്രസിദ്ധീകരിച്ചപ്പോൾ സംഭവം വിവാദമായിരുന്നു.

ALSO READ: നീറ്റ് പരീക്ഷാ വിവാദം; ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

”എന്തിനാണ് സ്‌കൂൾ പാഠപുസ്തകങ്ങളിൽ കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത്? അക്രമാസക്തരും വിഷാദരോഗികളുമായ വ്യക്തികളെയല്ല നമ്മുടെ രാജ്യത്തിന് ആവശ്യം. പോസിറ്റീവ് ആയിട്ട് ചിന്തിക്കുന്ന പൗരൻമാരെ സൃഷ്ടിക്കുകയാണ് വേണ്ടത്. സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാനും വിദ്വേഷത്തിന് ഇരകളാകാനും വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണോ നമ്മൾ ചെയ്യേണ്ടത്. അതാണോ വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്? അവർ വളരുമ്പോൾ പുസ്തകങ്ങളിൽ നിന്ന് പഠിക്കട്ടെ. എന്തിന് സ്‌കൂൾ ടെക്സ്റ്റ്ബുക്കിൽ നിന്ന് പഠിപ്പിക്കണം? എന്താണ് നടന്നതെന്നും എന്തിനാണ് നടന്നതെന്നും അവർ വളരുമ്പോൾ സ്വയം പഠിക്കട്ടെ. മാറ്റത്തിന് എതിരായ ബഹളങ്ങൾ അപ്രസക്തമാണ്”, ദിനേശ് പ്രസാദ് വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയിരിക്കുന്നത്. പഴയ പുസ്തകത്തിൽ ബാബരി മസ്ജിദ് 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ ജനറൽ മിർ ബാഖി നിർമ്മിച്ച മസ്ജിദാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പുതിയ പുസ്തകത്തിൽ രാമന്റെ ജന്മസ്ഥലത്ത് 1528ൽ നിർമ്മിക്കപ്പെട്ട ‘മൂന്നു മിനാരങ്ങളുള്ള ഒരു കെട്ടിടം’ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.

കൂടാതെ ഈ കെട്ടിടത്തിൽ ഹിന്ദു ആരാധനയുടെ ഭാഗമായുള്ള ദൈവങ്ങളുടെ പ്രതിമകളുണ്ടെന്നും പറയുന്നു. കഴിഞ്ഞ തവണത്തെ പാഠപുസ്തകത്തിൽ നാലുപേജുകളിലായി വിശദീകരിച്ച ഭാഗമാണ് ഇത്തവണ രണ്ട് പേജുകളിലാക്കി ചുരുക്കിയിരിക്കുന്നത്. അയോധ്യ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും പാഠപുസ്തകത്തിൽ പ്രത്യേകം പാമർശിക്കപ്പെടുന്നുണ്ട്.

 

 

 

 

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ