5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Holistic progress card: എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് തയ്യാറാക്കും; എൻസിഇആർടി

സമപ്രായക്കാരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും വിലയിരുത്തലുകൾ അടിസ്ഥാനമാക്കിയാണ് പ്രോഗ്രസീവ് റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കുന്നത്.

Holistic progress card: എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് തയ്യാറാക്കും; എൻസിഇആർടി
neethu-vijayan
Neethu Vijayan | Published: 28 May 2024 13:45 PM

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായി ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്പിസി) തയ്യാറാക്കണമെന്ന് എൻസിഇആർടി. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് എൻസിഇആർടി നിർദേശം നൽകിയിരിക്കുന്നത്.

കുട്ടികളുടെ സമഗ്ര വ്യക്തിത്വവികാസം ലക്ഷ്യമിട്ടുള്ള വിലയിരുത്തലുകളാണ് ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് എന്നതിലൂടെ അർത്ഥമാക്കുന്നത്. എൻസിഇആർടിയുടെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ അസസ്‌മെന്റ് സെന്ററാണ് ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്ന്, രണ്ട് ക്ലാസുകളെ ഫൗണ്ടേഷണൽ സ്റ്റേജിലും മൂന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളെ പ്രിപ്പറേറ്ററി സ്റ്റേജിലും ആറ്, ഏഴ്, എട്ട് ക്ലാസുകളെ മിഡിൽ സ്റ്റേജിലുമാണ് ഉൾപ്പെടുത്തിയത്. സമപ്രായക്കാരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും വിലയിരുത്തലുകൾ അടിസ്ഥാനമാക്കിയാണ് പ്രോഗ്രസീവ് റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കുന്നത്.

എൻസിഇആർടിയും സിബിഎസ്ഇയും ചേർന്ന് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ എച്ച്പിസിയുടെ പ്രാരംഭപരീക്ഷണം നേരത്തെ നടത്തിയിരുന്നു. വിദ്യാർത്ഥികളുടെ വീട്ടുകാരും സ്കൂളും തമ്മിലുള്ള സുപ്രധാന കണ്ണിയെന്നനിലയിലാകും ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡുകൾ പ്രവർത്തിക്കുക.

എന്താണ് ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്

വിദ്യാർത്ഥികളുടെ അക്കാദമിക വിവരങ്ങൾ സംഭരിക്കുന്ന ഡിജി ലോക്കറുമായി ബന്ധിപ്പിച്ച വെർച്വൽ കാർഡാണ് എച്ച്പിസി അതവ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്. വീടും സ്കൂളും തമ്മിൽ സുതാര്യമായ ബന്ധം സൂക്ഷിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിലും സമഗ്രവികസനത്തിലും രക്ഷിതാക്കളെ ഉൾപ്പെടുത്താനും എച്ച്പിസി സഹായിക്കുന്നു.

പഠനത്തിലും മറ്റു വ്യക്തിത്വവികസനത്തിലും കുട്ടിയെ എങ്ങനെ പിന്തുണയ്ക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രോഗ്രസ് കാർഡ് വിഭാവനംചെയ്യും. വിദ്യാർത്ഥികളുടെ പുരോഗതി സമഗ്രമായി വിലയിരുത്താൻ അധ്യാപകർക്ക് പരിശീലനം നൽകും.