5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NICL Assistant Recruitment: നാഷണൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡിൽ 500 ഒഴിവുകൾ, 40000 വരെ ശമ്പളം; എങ്ങനെ അപേക്ഷിക്കാം?

NICL Assistant Recruitment 2024: കേന്ദ്ര സർക്കാരിന്റെ കീഴിൽ നല്ല ശമ്പളത്തോടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം.

NICL Assistant Recruitment: നാഷണൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡിൽ 500 ഒഴിവുകൾ, 40000 വരെ ശമ്പളം; എങ്ങനെ അപേക്ഷിക്കാം?
Representational Image (Image Credits: d3sign/Moment/Getty Images)
nandha-das
Nandha Das | Updated On: 26 Oct 2024 07:55 AM

നാഷണൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 500 ഒഴിവുകളാണ് ഉള്ളതിൽ. അതിൽ, കേരളത്തിൽ മാത്രം 35 ഒഴിവുകളാണ് ഉള്ളത്. കേന്ദ്ര സർക്കാരിന്റെ കീഴിൽ നല്ല ശമ്പളത്തോടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 11.

യോഗ്യത

കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം.

പ്രായപരിധി

21 മുതൽ 30 വയസ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. (ഒക്ടോബർ 2, 1994-നും ഒക്ടോബർ 1, 2003-നും ഇടയിൽ ജനിച്ചവർ.)
എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

ALSO READ: കേരള പിഎസ്‌സി പരീക്ഷകളുടെ അന്തി ഉത്തരസൂചിക പുറത്ത്; പരിശോധിക്കേണ്ടത് ഇങ്ങനെ

ഫീസ്

850 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.
എസ്.സി/ എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 100 രൂപയാണ് ഫീസ്.

എങ്ങനെ അപേക്ഷിക്കാം?

  • നാഷണൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://nationalinsurance.nic.co.in/ സന്ദർശിക്കുക.
  • ഹോം പേജിൽ റിക്രൂട്ട്മെന്റ് എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
  • നേരത്തെ അക്കൗണ്ട് ഉള്ളവരാണെങ്കിൽ സൈൻ ഇൻ ചെയ്യുക. അല്ലാത്ത പക്ഷം സൈൻ അപ് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകി അപേക്ഷ പൂർത്തിയാക്കുക.
  • ഫീസടച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.