NAM Kerala Recruitment: ഇന്റര്‍വ്യൂവിലൂടെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി, നാഷണല്‍ ആയുഷ് മിഷന്‍ കേരളയില്‍ അവസരം
National AYUSH Mission Recruitment: നാഷണല്‍ ആയുഷ് മിഷന്‍ കേരളയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അവസരം. അഭിമുഖം വഴിയാണ് നിയമനമെങ്കിലും 20ല്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ എഴുത്തുപരീക്ഷ നടത്തും

നാഷണല്‍ ആയുഷ് മിഷന്‍ കേരളയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. കോട്ടയം ജില്ലയില്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് & സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ ആയുര്‍കര്‍മ പ്രോജക്ടിന്റെ ഭാഗമായി മള്‍പര്‍സ് വര്‍ക്കര്‍ തസ്തികയിലേക്ക് നടക്കുന്ന നിയമനത്തിന് 40 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 10,500 രൂപയാണ് പ്രതിഫലം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. പഞ്ചകര്‍മ യൂണിറ്റുകളില്‍ പരിചയസമ്പത്തും വേണം. അപേക്ഷകർ വിജ്ഞാപനം വിശദമായി വായിക്കണം. മെയ് അഞ്ചിന് മുമ്പായി അപേക്ഷ അയയ്ക്കണം.
‘ദ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ, വയസ്‌കര, കോട്ടയം 686001’ എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. മെയ് അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. അഭിമുഖം വഴിയാകും നിയമനം. ഇരുപതില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ എഴുത്തുപരീക്ഷയും നടത്തും.
തിരുവനന്തപുരം ജില്ലയില്‍ മിഷന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 14,000 ആണ് പ്രതിഫലം. 50 വയസാണ് ഉയര്‍ന്ന പ്രായപരിധി. യോഗ്യത ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.




യോഗ്യതയുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ 5 ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
അപേക്ഷ കവറിൻ്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. മെയ് ആറാണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. മെയ് ഒമ്പതിന് അഭിമുഖം നടത്തും. 20ല്‍ കൂടുതല്‍ പേര്‍ അപേക്ഷിച്ചാല്‍ പരീക്ഷയും നടത്തും.
സ്പീച്ച് തെറാപിസ്റ്റ്, റെമഡിയല്‍ എജ്യുക്കേറ്റര്‍, സൈക്കോതെറാപിസ്റ്റ് തസ്തികയിലും അപേക്ഷ ക്ഷണിച്ചു. സ്പീച്ച് തെറാപിസ്റ്റ്-31300, റെമഡിയല്‍ എജ്യുക്കേറ്റര്‍-19600, സൈക്കോതെറാപിസ്റ്റ്-21000 എന്നിങ്ങനെയാണ് പ്രതിഫലം. 40 വയസാണ് പ്രായപരിധി. മെയ് അഞ്ചിനോ, അതിന് മുമ്പോ അപേക്ഷ ലഭിക്കണം. മെയ് എട്ടിന് അഭിമുഖം നടത്തും. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ പരീക്ഷയുമുണ്ടാകും.
Read Also: KDRB Recruitment 2025: ഇന്ന് അയച്ചില്ലെങ്കില്‍ ഇനി പറ്റില്ല, നാനൂറിലേറെ തസ്തികകളിലേക്ക് അവസാന അവസരം
അപേക്ഷാ ഫോം എവിടെ കിട്ടും?
- nam.kerala.gov.in എന്ന വെബ്‌സൈറ്റ് ഉദ്യോഗാര്‍ത്ഥികള്‍ സന്ദര്‍ശിക്കുക.
- അതിലെ ‘കരിയര്‍’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- ഓരോ തസ്തികയിലേക്കുമുള്ള നോട്ടിഫിക്കേഷനുകള്‍ ലഭ്യമാകും
- താത്പര്യമുള്ള തസ്തികയിലെ വിജ്ഞാപനങ്ങള്‍ മുഴുവന്‍ വായിക്കുക
- അപേക്ഷ അയയ്‌ക്കേണ്ട വിലാസം നോട്ടിഫിക്കേഷനിലുണ്ടാകും
- യോഗ്യരാണെന്ന് ഉറപ്പാക്കിയ ശേഷം നോട്ടിഫിക്കേഷനില്‍ നല്‍കിയ വിലാസത്തില്‍, അതില്‍ നിര്‍ദ്ദേശിച്ചതുപോലെ അയയ്ക്കുക
- അപേക്ഷാ ഫോമിന്റെ മാതൃകയും നോട്ടിഫിക്കേഷനില്‍ താഴെയായി നല്‍കിയിട്ടുണ്ട്