MSC-PHD Holders: എംഎസ്‌സിയും പിഎച്ച്ഡിയും ഉള്ളവർക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാം; നിയമനം താത്‌കാലികമോ?

Msc and Phd holders Teach Medical Students: ടീച്ചർ എലിജിബിലിറ്റി ക്വാളിഫിക്കേഷൻസ് ഇൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2024 നിർദേശങ്ങളിലാണ് രണ്ടുവർഷം മുൻപ്‌ ഏർപ്പെടുത്തിയ വ്യവസ്ഥ നിലനിർത്തിയിരിക്കുന്നത്. എന്നാൽ ഇത്തരം നിയമനങ്ങൾ താത്‌കാലികാടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

MSC-PHD Holders: എംഎസ്‌സിയും പിഎച്ച്ഡിയും ഉള്ളവർക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാം; നിയമനം താത്‌കാലികമോ?

Represental Image

Published: 

21 Jan 2025 14:40 PM

ന്യൂഡൽഹി: അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി വിഷയങ്ങളിൽ എംഎസ്‌സിയും പിഎച്ച്ഡിയുമുള്ളവർക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാമെന്ന നിലവിലെ വ്യവസ്ഥ തുടരാമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ. എന്നാൽ ചില ഉപാധികളോടെ മാത്രമെ ഈ വ്യവസ്ഥ തുടരാൻ കഴിയുകയുള്ളൂ. മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക യോഗ്യതകൾ സംബന്ധിച്ച കരടിലാണ് ഇപ്പോഴത്തെ തീരുമാനം.

ടീച്ചർ എലിജിബിലിറ്റി ക്വാളിഫിക്കേഷൻസ് ഇൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2024 നിർദേശങ്ങളിലാണ് രണ്ടുവർഷം മുൻപ്‌ ഏർപ്പെടുത്തിയ വ്യവസ്ഥ നിലനിർത്തിയിരിക്കുന്നത്. എന്നാൽ ഇത്തരം നിയമനങ്ങൾ താത്‌കാലികാടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള മെഡിക്കൽ ബിരുദധാരികളെ മതിയായ തോതിൽ ഫാക്കൽറ്റിയിൽ ലഭ്യമായില്ലെങ്കിൽ മാത്രമായിരിക്കും എംഎസ്‌സിയും പിഎച്ച്ഡിയുമുള്ളവർക്ക് നിയമനം ലഭിക്കുക.

അനാട്ടമി-മെഡിക്കൽ അനാട്ടമിയിൽ എംഎസ്‌സി, പിഎച്ച്ഡി ബയോകെമിസ്ട്രി -മെഡിക്കൽ ബയോകെമിസ്ട്രിയിൽ എംഎസ്‌സി, പിഎച്ച്ഡി, ഫിസിയോളജി -മെഡിക്കൽ ഫിസിയോളജിയിൽ എംഎസ്‌സി, പിഎച്ച്ഡി എന്നിങ്ങനെയാണ് ഈ തസ്തികയിലുള്ള നിമനത്തിന് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്. ഈ മൂന്ന് വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തവർ ഇല്ലെങ്കിൽ അനുബന്ധ യോഗ്യതയും പ്രവർത്തനപരിചയവും ഉള്ളവർക്ക് നിശ്ചിതകാലത്തേക്കു മാത്രം ഫാക്കൽറ്റി അംഗമാകാം കഴിയുന്നതാണ്.

ഇവരുടെ നിയമനകാലം പരിവർത്തന കാലയളവ് മാത്രമായിട്ടാകും കണക്കാക്കുകയെന്നും പുതിയ കരട് മാർഗരേഖയിൽ വിശദമാക്കുന്നുണ്ട്. മൂന്ന് വിഷയങ്ങളിലും എംഡി ബിരുദധാരികൾക്ക് തന്നെയാകും അധ്യാപകനിയമനത്തിൽ മുൻഗണന ലഭിക്കുക. അവരില്ലാത്ത സാഹചര്യത്തിൽ മാത്രമാണ് ഇതേ വിഷയങ്ങളിൽ എംഎസ്‌സിയും പിഎച്ച്ഡിയുമുള്ളവരെ നിയമിക്കേണ്ടതെന്നും എൻഎംസി കരടിൽ പറയുന്നുണ്ട്.

അതേസമയം എൻഎംസി അംഗീകൃത മെഡിക്കൽ കോളേജുകളിൽ നിന്ന് എംഎസ്‌സിയും പിഎച്ച്‌ഡിയും നേടിയവർക്ക് മാത്രമാണ് നിയമനം നൽകുക. ബന്ധപ്പെട്ട വകുപ്പുകളിലെ മൊത്തം അധ്യാപക തസ്തികകളുടെ എണ്ണത്തിൽ 15 ശതമാനം മാത്രമായിരിക്കണം ഇവരുടെ നിമയനം എന്നും മാർ​ഗരേഖയിൽ പറയുന്നു. കരട് നിർദേശങ്ങളിന്മേൽ ഒരാഴ്ചയ്ക്കകം അഭിപ്രായങ്ങൾ അറിയിക്കാനാണ് നിർദേശം.

എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!