India AI Mission : ഇന്ത്യയുടെ എഐ മിഷനിൽ പങ്ക് ചേർന്ന് മൈക്രോസോഫ്റ്റ്; 2026നുള്ളിൽ അഞ്ച് ലക്ഷം പേർക്ക് പരിശീലനം നൽകും
Microsoft AI Investment In India : അടുത്ത രണ്ട് വർഷം കൊണ്ട് ഇന്ത്യയിലെ എഐ, ക്ലൗഡ് മേഖലയിൽ 3 ബില്യൺ ഡോളറിൻ്റെ നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. 2030 ഓടെ രാജ്യത്തെ പത്ത് മില്യൺ പേർക്ക് എഐ സംബന്ധിച്ചുള്ള ട്രെയ്നിങ് നൽകുമെന്ന് ടെക് ഭീമൻ കൂട്ടിച്ചേർത്തു.
ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിൻ്റെ ഇന്ത്യ എഐ മിഷനിൽ പങ്ക് ചേർന്ന് രാജ്യാന്തര ടെക് കമ്പനിയായ മൈക്രോസോഫ്റ്റ. ഇന്ത്യ എഐ മിഷനിലൂടെ 2026 ഓടെ രാജ്യത്ത് അഞ്ച് ലക്ഷം പേർക്ക് എഐയിൽ പരിശീലനം നൽകുമെന്ന് ഉറപ്പ് നൽകി മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നഡേല അറിയിച്ചു. രാജ്യത്തെ ഡിജിറ്റൽ മേഖലയിൽ കൂടുതൽ പ്രവർത്തന സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിൻ്റെ ദൗത്യത്തിൽ മൈക്രോസോഫ്റ്റും പങ്ക് ചേർന്നിരിക്കുന്നത്.
വിദ്യാർഥികൾ, പരിശീലകർ, ഡെവെലപ്പർമാർ, സർക്കാർ ഉദ്യോഗസ്ഥർ, വനിത സംരംഭകർ ഉൾപ്പെടെ അഞ്ച് ലക്ഷം പേർക്ക് ഐഐ പരിശീലനം നൽകുക. ഗ്രാമങ്ങളിൽ കൂടുതൽ എഐ സാങ്കേതികത എത്തിക്കാൻ എഐ കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിന് പുറമെ പത്ത് സംസ്ഥാനങ്ങളിലെ 20 ഓളെ ദേശീയ നൈപുണ്യ പരിശീലന കേന്ദ്രങ്ങളിൽ എഐ പ്രൊഡക്ടിവിറ്റി ലാബുകൾ സ്ഥാപിക്കും. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലയിൽ എഐയുടെ കൂടുതൽ സാധ്യത പരിശോധിക്കും.
രാജ്യത്തിൻ്റെ എല്ലാ കോണുകളിലും ഇന്ത്യ എഐ മിഷൻ സേവനം ഉറപ്പ് വരുത്താൻ കേന്ദ്രത്തിനൊപ്പം പ്രവർത്തിക്കുമെന്ന് മൈക്രോസോഫ്റ്റിൻ്റെ ഇന്ത്യ-ദക്ഷിണേഷ്യൻ പ്രസിഡൻ്റ് പുനീത് ചന്ദോക്ക് പറഞ്ഞു. നേരത്തെ റെയിൽവെയുടെ റെയിൽടെലുമായി മൈക്രോസോഫ്റ്റ് അഞ്ച് വർഷത്തെ പ്രവർത്തന കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. റെയിൽവെയുടെ ഡിജിറ്റൽ, ക്ലൗഡ്, എഐ ട്രാൻസ്ഫോർമേഷൻ എന്ന മേഖലയിൽ വികസനങ്ങൾക്ക് വേണ്ടിയാണ് കരാർ.
ടുത്ത രണ്ട് വർഷം കൊണ്ട് ഇന്ത്യയിലെ എഐ, ക്ലൗഡ് മേഖലയിൽ 3 ബില്യൺ ഡോളറിൻ്റെ നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. 2030 ഓടെ രാജ്യത്തെ പത്ത് മില്യൺ പേർക്ക് എഐ സംബന്ധിച്ചുള്ള ട്രെയ്നിങ് നൽകുമെന്ന് ടെക് ഭീമൻ കൂട്ടിച്ചേർത്തു.