5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MBBS in Malayalam: ഇനി മലയാളത്തിൽ പഠിച്ചും ഡോക്ടറാകാം… പുതിയ ചട്ടം വരുന്നു..

MBBS can now be taught in regional languagesഈ ചിന്തകളുടെ അടിസ്ഥാനത്തിലാണ് എൻ എം സിയുടെ പുതിയ നയം മാറ്റം. ഇംഗ്ലിഷിൽ മാത്രമേ എം ബി ബി എസ് പഠനം നടത്താവൂ എന്നതായിരുന്നു 2021 നു മുൻപുള്ള എൻഎംസിയുടെ ചട്ടം.

MBBS in Malayalam: ഇനി മലയാളത്തിൽ പഠിച്ചും ഡോക്ടറാകാം… പുതിയ ചട്ടം വരുന്നു..
പ്രതീകാാത്മകചിത്രം (Representative Image / Getty Images)
aswathy-balachandran
Aswathy Balachandran | Published: 04 Sep 2024 10:42 AM

ന്യൂഡൽഹി: ഇനി മലയാളത്തിൽ പഠിച്ചും ഡോക്ടറാകാം. പുതിയ ചട്ടം വരുന്നതോടെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷയിൽ പഠനം പൂർത്തിയാക്കാനാകും. ദേശീയ മെഡിക്കൽ കമ്മിഷനാണ് (എൻ എം സി) പുതിയ അധ്യയന വർഷം മുതൽ ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത് എന്നാണ് വിവരം. അധ്യാപനം, പഠനം, മൂല്യനിർണയം എന്നിവ പ്രാദേശിക ഭാഷകളിലും ചെയ്യാമെന്നാണു പുതിയ ചട്ടത്തിൽ പറയുന്നത്.

മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ഭാഷകളിൽ പഠനം നടത്താനാണ് അടുത്ത അധ്യയന വർഷം മുതൽ അവസരം. ഹിന്ദിയിലുള്ള എം ബി ബി എസ് കോഴ്സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം മുതൽ അവതരിപ്പിച്ചിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.

പ്രാദേശിക ഭാഷകളിൽ എംബിബിഎസ് പഠനം ലഭ്യമാക്കുന്നതു വിദ്യാർഥികൾക്കു നേട്ടമാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ. ഈ ചിന്തകളുടെ അടിസ്ഥാനത്തിലാണ് എൻ എം സിയുടെ പുതിയ നയം മാറ്റം. ഇംഗ്ലിഷിൽ മാത്രമേ എം ബി ബി എസ് പഠനം നടത്താവൂ എന്നതായിരുന്നു 2021 നു മുൻപുള്ള എൻഎംസിയുടെ ചട്ടം. നല്ല ​ഗുണങ്ങൾ ഉയർത്തി പിടിക്കുന്നതിനൊപ്പം ഇതിനെതിരേ വിമർശനങ്ങളും ഉയരുന്നുണ്ട്.

ALSO READ – യുകെ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം സ്കോളർഷിപ്പോടെ… ഉടൻ അപേക്ഷിക്കൂ..

പ്രാദേശിക ഭാഷകളിലുള്ള പഠനം നിലവാരത്തെ ബാധിക്കുമെന്ന വിമർശനമാണ് ഇതിൽ പ്രധാനം. പി ജി പഠനത്തിനു വേണ്ടി പൊതു പരീക്ഷയെഴുതി മറ്റു സ്ഥലങ്ങളിൽ പ്രവേശനം നേടാനും അയൽ സംസ്ഥാനങ്ങളിൽ ജോലി നേടാനും പ്രാദേശിക ഭാഷയിലൂടെ കഴിയില്ല എന്ന ചിന്തകളും ഇതിനൊപ്പം ഉയരുന്നുണ്ട്.

മികവ് കൂട്ടാൻ ‘അറ്റ്കോം‌’ എത്തുന്നു

ഡോക്ടർമാരുടെ പ്രവർത്തന മികവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘അറ്റ്കോം’ (ആറ്റിറ്റ്യൂഡ്, എത്തിക്സ് ആൻഡ് കമ്യൂണിക്കേഷൻ) എന്ന പുതിയ കോഴ്സും എത്തുന്നു എന്നും വിവരമുണ്ട്. ഈ വർഷം മുതലാണ് എം ബി ബി എസ് പാഠ്യപദ്ധതിയിൽ ആറ്റ്കോം ഉൾപ്പെടുത്താനും തീരുമാനിച്ചത്.

രോഗീ പരിചരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, ആതുര സേവന–ഗവേഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, രോഗികൾ, അവരുടെ കുടുംബങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഇതിലൂടെ പഠിപ്പിക്കുന്നത്. ഇതിനൊപ്പം ആതുരസേവന മേഖലയിലെ സഹപ്രവർത്തകർ എന്നിവരുമായി മികച്ച ആശയവിനിമയം, പരമ്പരാഗത ചികിത്സാരീതികളുടെ നേട്ടവും ദോഷങ്ങളും, ഔദ്യോഗിക ജീവിതത്തിലെ വിവിധ സന്ദർഭങ്ങളോട് എങ്ങനെ പ്രതികരിക്കണം തുടങ്ങിയ വിഷയങ്ങളും വിദ്യാർഥികൾ പഠിക്കും.