സ്കോളർഷിപ്പോടെ ആർക്കിടെക്ചർ പഠനം? മലയാളി എൻജിനീയേര്‍സ്‌ അസോസിയേഷൻ അപേക്ഷ ക്ഷണിക്കുന്നു | Malayali Engineers Association invites applications for Architecture Scholarship; last date, qualifications and other details in Malayalam Malayalam news - Malayalam Tv9

Scholarships: സ്കോളർഷിപ്പോടെ ആർക്കിടെക്ചർ പഠനം? മലയാളി എൻജിനീയേര്‍സ്‌ അസോസിയേഷൻ അപേക്ഷ ക്ഷണിക്കുന്നു

Published: 

03 Sep 2024 14:41 PM

Malayali Engineers Association Scholarship: തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന മികവിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി പഠന കാലാവധി തീരും വരെ ഓരോ വർഷവും 600 USD തുടർന്നും ലഭിക്കുന്ന തരത്തിലാണ് ഇതിന്റെ നടപടികൾ.

Scholarships: സ്കോളർഷിപ്പോടെ  ആർക്കിടെക്ചർ പഠനം? മലയാളി എൻജിനീയേര്‍സ്‌ അസോസിയേഷൻ അപേക്ഷ ക്ഷണിക്കുന്നു

Represental Image(Image Courtesy: Pinterest)

Follow Us On

ന്യൂഡൽഹി: ആർക്കിടെക്ചർ പഠനം സ്കോളർഷിപ്പോടെ പൂർത്തിയാക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വിദ്യാർത്ഥികൾക്ക് ഒരു സുവർണ അവസരം. മലയാളി എൻജിനീയേർസ്‌ അസോസിയേഷൻ എൻജിനീയറിങ്, ആർക്കിടെക്ചർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയായിണ്.

ഇന്ത്യയിൽ എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ഒന്നാം വർഷ മലയാളി വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിനായി അയക്കാൻ കഴിയുക. ഹ്യുസ്റ്റൻ (യു.എസ്.എ) ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ്‌ അസോസിയേഷൻ (എം .ഇ.എ) ആണ് സ്കോളർഷിപ്പ് നൽകുന്നത്.

പ്രതിവർഷം 600 (അറുനൂറ്) യുഎസ് ഡോളറിന് തുല്യമായ തുകയായിരിക്കും സ്കോളർഷിപ് തുക. ‌ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന മികവിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി പഠന കാലാവധി തീരും വരെ ഓരോ വർഷവും 600 USD തുടർന്നും ലഭിക്കുന്ന തരത്തിലാണ് ഇതിന്റെ നടപടികൾ. അപേക്ഷകൾ ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത്.

നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. കഴിഞ്ഞ 25 വർഷമായി ഈ സ്കോളർഷിപ്പ് പദ്ധതി നിലവിലുണ്ട് എന്നാണ് വിവരം. വിദ്യാർത്ഥികളുടെ പഠന മികവും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും സ്കോളർഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട്.

യോഗ്യതാ മാനദണ്ഡങ്ങൾ

  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയരുത്.
  • KEAM (കീം ) പ്രവേശന പരീക്ഷയിൽ റാങ്ക് 1 മുതൽ 5000 വരെ ഉള്ളവരാണ് അപേക്ഷിക്കേണ്ടത്.
  • ആർക്കിടെക്ചർ വിദ്യാർഥികൾക്ക് NATA (നാഷണൽ ആപ്റ്റിറ്റൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) സ്കോർ 110 നു മുകളിൽ ആയിരിക്കണം
  • X, XII ക്ലാസ് പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം എന്നും നിർബന്ധമുണ്ട്.
  • കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ ഫോറം ലഭിക്കാനും www.meahouston.org എന്ന വെബ് സൈറ്റ് സന്ദർശിക്കൂ
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version