സിവിൽ സർവ്വീസിൽ മലയാളിത്തിളക്കം: നാലാം റാങ്ക് എറണാകുളം സ്വദേശിക്ക്
ഇക്കുറി ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാര്‍ഥ് രാംകുമാറിന്റെ നാലാമത്തെ സിവിൽ സർവീസ് നേട്ടമാണിത്. 2022 ൽ 121 ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. എഴുതിയ മൂന്ന് തവണയും സിദ്ധാർത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
നിലവിൽ ആദർശ് ഐ.പി.എസ് ട്രെയിനിങ്ങിലാണ്.
മലയാളികളായ വിഷ്ണു ശശികുമാര്‍ 31ാം റാങ്കും അര്‍ച്ചന പിപി 40ാം റാങ്കും രമ്യ ആര്‍ 45ാം റാങ്കും നേടിയിട്ടുണ്ട്. കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോര്‍ജ് (93), ജി ഹരിശങ്കര്‍ (107), ഫെബിന്‍ ജോസ് തോമസ് (133) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.
ഇക്കുറി ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്‌എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തിട്ടുണ്ട്.