തിരക്കഥാരചനയിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദത്തിനുള്ള അവസരമൊരുക്കി യുകെ സർവകലാശാല | MA in Screenwriting UK University Of Manchester Malayalam news - Malayalam Tv9

MA in Screenwriting : തിരക്കഥാരചനയിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദത്തിനുള്ള അവസരമൊരുക്കി യുകെ സർവകലാശാല

Updated On: 

14 Jul 2024 17:46 PM

MA in Screenwriting UK : തിരക്കഥാരചനയിൽ എംഎ കോഴ്സിനുള്ള അവസരമൊരുക്കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സർവകലാശാല. ഒരു വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സാണ് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ പഠിക്കാനാവുക.

MA in Screenwriting : തിരക്കഥാരചനയിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദത്തിനുള്ള അവസരമൊരുക്കി യുകെ സർവകലാശാല

MA in Screenwriting UK (Image Courtesy - Social Media)

Follow Us On

തിരക്കഥാരചനയിൽ ഒരു വർഷത്തെ എംഎ കോഴ്സിനുള്ള അവസരമൊരുക്കി യുകെ സർവകലാശാല. മാഞ്ചസ്റ്റർ സർവകലാശാലയാണ് തിരക്കഥാരചനയ്ക്കുള്ള ഒരു വർഷത്തെ എംഎ കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചത്. എഴുത്തിലെ പരിചയവും പഠനയോഗ്യതയും പരിഗണിച്ചാവും സർവകലാശാലയിൽ പ്രവേശനം ലഭിക്കുക.

ഹ്യുമാനിറ്റീസിൽ ബിരുദമാണ് പഠനയോഗ്യതയായി വേണ്ടത്. ഇംഗ്ലീഷിൽ പ്രാവീണ്യമുണ്ടായിരിക്കണം. ഐഇഎൽടിഎസ് സ്കോർ ഏഴിൽ കുറയാൻ പാടില്ല. എഴുത്തിലും ഏഴിൽ കുറയാത്ത സ്കോർ വേണം. മികച്ച എഴുത്ത് സാമ്പിളുകളും പോർട്ട്ഫോളിയോയുമുള്ളവർക്കാണ് അവസരം ലഭിക്കുക. ഇങ്ങനെയുള്ളവർക്ക് പഠനയോഗ്യത കുറഞ്ഞാലും അവസരം ലഭിക്കും. ടെസ്റ്റ് തീയതിക്ക് ശേഷം രണ്ട് വർഷം വരെ ഇംഗ്ലീഷ് ടെസ്റ്റുകൾ പരിഗണിക്കും.

Also Read : AFMS Recruitment 2024: 85000 രൂപ മുതൽ ശമ്പളം, എഴുത്ത് പരീക്ഷ ഇല്ലാതെ സൈന്യത്തിൽ ഓഫീസറാകാം

ക്ലാസുകൾ, സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങിയ പഠന പരിപാടികളിലൂടെയാണ് തിരക്കഥാരചന കോഴ്സ് പുരോഗമിക്കുക. ഹ്രസ്വചിത്രങ്ങളും ചലച്ചിത്രങ്ങൾക്കും ടെലിവിഷൻ സീരീസുകൾക്കുള്ള പൈലറ്റ് എപ്പിസോഡുകൾക്കുമുള്ള രചനാരീതി പഠിപ്പിക്കും.

ഇക്കൊല്ലം 2024ലാണ് ഇവിടെ കോഴ്സ് ആരംഭിക്കുക. ഏതാണ്ട് 14.32 ലക്ഷം രൂപയാണ് യുകെ വിദ്യാർത്ഥികൾക്കുള്ള വാർഷിക ഫീസ്. വിദേശ വിദ്യാർത്ഥികൾ വർഷം 29.17 ലക്ഷം രൂപ വീതം നൽകണം. യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ നിന്ന് ബിരുദം കഴിഞ്ഞിറങ്ങിയവർക്ക് 3.18 ലക്ഷം രൂപയുടെ ഒരു സ്കോളർഷിപ്പ് മുൻ വിദ്യാർത്ഥികൾ നൽകുന്നുണ്ട്.

പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version