5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KUFOS PG Admission 2025: കുഫോസില്‍ പിജി, പിഎച്ച്ഡി പ്രോഗ്രാമുകള്‍; എന്നു വരെ അയക്കാം? അപേക്ഷകര്‍ അറിയേണ്ടത്‌

KUFOS PG Admission 2025 details: എല്ലാ പിജി കോഴ്‌സുകളിലും രണ്ട് എന്‍ആര്‍ഐ സീറ്റുകള്‍ വീതമുണ്ട്. എന്‍ആര്‍ഐ സീറ്റിലും ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കോഴ്‌സുകള്‍, ഫീസ്, സീറ്റുകളുടെ എണ്ണം എന്നിവ കുഫോസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്

KUFOS PG Admission 2025: കുഫോസില്‍ പിജി, പിഎച്ച്ഡി പ്രോഗ്രാമുകള്‍; എന്നു വരെ അയക്കാം? അപേക്ഷകര്‍ അറിയേണ്ടത്‌
കുഫോസ്‌ Image Credit source: Social Media
jayadevan-am
Jayadevan AM | Published: 24 Mar 2025 17:41 PM

നങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയില്‍ (കുഫോസ്) 2025-26 അധ്യയന വര്‍ഷത്തേക്കുള്ള പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ നടപടികള്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 21 വരെ അയക്കാം. ഫിഷറീസ്, സമുദ്രശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലേക്ക് അപേക്ഷ അയക്കാം. എംഎഫ്എസ്‌സി, എംഎസ്‌സി, എല്‍എല്‍എം, എംബിഎ, എംടെക്, പിഎച്ച്ഡി കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. നാല് ഫാക്കല്‍റ്റികളുടെ കീഴില്‍ പിഎച്ച്ഡി നടത്തും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. http://admission.kufos.ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. എല്ലാ പിജി കോഴ്‌സുകളിലും രണ്ട് എന്‍ആര്‍ഐ സീറ്റുകള്‍ വീതമുണ്ട്. എന്‍ആര്‍ഐ സീറ്റിലും ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കോഴ്‌സുകള്‍, ഫീസ്, സീറ്റുകളുടെ എണ്ണം എന്നിവ കുഫോസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷകര്‍ ഈ പ്രോസ്പക്ടസ് വിശദമായി വായിക്കണം. ഒപ്പം എന്‍ട്രന്‍സ് പരീക്ഷയുടെ ടെസ്റ്റ് കോഡും, സിലബസും വെബ്‌സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക്‌ 0484- 2275032 എന്ന നമ്പറിലൂടെയും, admissions@kufos.ac.in എന്ന ഇമെയില്‍ വിലാസം വഴിയും ബന്ധപ്പെടാം.

Read Also : CUET UG 2025: സിയുഇടി യുജി 2025; അപേക്ഷ തീയതി നീട്ടി; വേഗം അപേക്ഷിച്ചോളൂ

അക്വാകള്‍ച്ചര്‍, അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ്, അക്വാട്ടിക് എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ്, ഫിഷറീസ് എസ്റ്റെന്‍ഷന്‍, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിഷിങ് ടെക്‌നോളജി ആന്‍ഡ് എഞ്ചിനീയറിങ്, ഫിഷ് ജനറ്റിക്‌സ് ആന്‍ഡ് ബ്രീഡിങ്, ഫിഷ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫീഡ് ടെക്‌നോളജി, ഫിഷ് പ്രോസസിങ് ടെക്‌നോളജി എന്നീ എംഎഫ്എസ്‌സി കോഴ്‌സുകളിലേക്കുള്ള പ്രവേശനം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ‘ഐസിഎആര്‍ എഐഇഇഎ-പിജി-2025’ മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും.

മാരിടൈം ലോ എല്‍എല്‍എം കോഴ്‌സിലേക്കും അപേക്ഷിക്കാം. എംബിഎ കോഴ്‌സിലേക്കുള്ള പ്രവേശനം കെമാറ്റ് അടിസ്ഥാനമാക്കിയാണ്. കുഫോസ് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എംഎസ്‌സി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം. വിവിധ എംടെക്, പിഎച്ച്ഡി കോഴ്‌സുകളും ലഭ്യമാണ്. ജനറല്‍ അപേക്ഷകര്‍ക്ക് രണ്ടായിരം രൂപയും, എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് ആയിരം രൂപയുമാണ് ഫീസ്.