KTET 2025 Result: കെ-ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം?
KTET November 2024 Session Exam Result: സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്‌കൂൾ അധ്യാപക നിയമന യോഗ്യത പരീക്ഷയാണ് കെ-ടെറ്റ്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം.

2025 ജനുവരിയിൽ നടന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ് (കെ–ടെറ്റ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 2024 നവംബർ സെക്ഷന്റെ ഫലമാണ് പരീക്ഷ ഭവൻ പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്‌കൂൾ അധ്യാപക നിയമന യോഗ്യത പരീക്ഷയാണ് കെ-ടെറ്റ്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.
കെ-ടെറ്റിന്റെ 2024 നവംബർ സെഷൻ പരീക്ഷ 2025 ജനുവരി 18, 19 തീയതികളിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടന്നു. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടന്നത്. ആദ്യ ഷിഫ്റ്റ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 4.30 വരെയും ആയിരുന്നു. രണ്ടര മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷയിൽ 150 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.
നാലു വിഭാഗങ്ങളിലായാണ് പരീക്ഷ നടന്നത്. ആദ്യത്തെ മൂന്നു വിഭാഗം ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കും, നാലാം വിഭാഗം ഭാഷാ അധ്യാപകർക്കുള്ളതുമാണ്. അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു, യുപി തലം വരെയുള്ള ഭാഷാ അധ്യാപകർ, പുറമേ സ്പെഷ്യലിസ്റ്റ് അധ്യാപകരായ ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായികാധ്യാപകർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.
ALSO READ: പരീക്ഷയില്ല, 56,000 രൂപ പ്രതിമാസ ശമ്പളം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 400 ഒഴിവുകൾ
കെ–ടെറ്റ് പരീക്ഷ ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘KTET നവംബർ 2024 ഫലം’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഇനി ഉദ്യോഗാർത്ഥികൾ അവരുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക.
- ഫലം പരിശോധിച്ച ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
- ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.