5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Plus one Seat Issue : പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

KSU Educational Strike: കെ എസ് യുവിനൊപ്പം എം എസ് എഫും സമരരംഗത്തുണ്ട്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാറിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി വിദ്യാർത്ഥി യുവജന സംഘടനകൾ പ്രതിഷേധ സമരം നടത്തിയിരുന്നു.

Plus one Seat Issue : പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്
aswathy-balachandran
Aswathy Balachandran | Published: 25 Jun 2024 09:28 AM

തിരുവനന്തപുരം: മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി കെ എസ് യു ആണ് ബന്ദ് സംഘടിപ്പിക്കുന്നത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ കെഎസ്‌യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

കെ എസ് യുവിനൊപ്പം എം എസ് എഫും സമരരംഗത്തുണ്ട്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാറിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി വിദ്യാർത്ഥി യുവജന സംഘടനകൾ പ്രതിഷേധ സമരം നടത്തിയിരുന്നു. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. ഇതിനെത്തുടർന്ന് കൊല്ലത്ത് കളക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

ALSO READ: പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മലപ്പുറത്തായിരുന്നു വലിയ പ്രതിഷേധം നടന്നത്. സീറ്റ് പ്രതിസന്ധി ഇവിടെയാണ് കൂടുതൽ. എം എസ് എഫ് , കെ എസ് യു പ്രവർത്തകർ ആർഡിഡി ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്. മലപ്പുറം കളക്ട്രേറ്റിലേക്കായിരുന്നു എസ്എഫ്‌ഐ മാർച്ച് നടത്തിയത്.

എന്നാൽ എസ് എഫ് ഐ നടത്തിയ സമരത്തെ വിദ്യാഭ്യാസ മന്ത്രി പരിഹസിക്കുകയാണ് ഉണ്ടായത്. കാര്യങ്ങൾ അറിയാതെയാണ് എസ്എഫ്‌ഐ പ്രതിഷേധമെന്നായിരുന്നു മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്.
സീറ്റ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾക്ക് ഇന്നലെ തുടങ്ങി. 2076 സ്‌കൂളുകളിലാണ് ക്ലാസുകൾ ആരംഭിച്ചത്.

ആദ്യ മൂന്നുഘട്ട അലോട്ടമെന്റുകൾ പൂർത്തിയായപ്പോൾ 3,22,147 വിദ്യാർത്ഥികളാണ് സ്ഥിരപ്രവേശനം നേടിയത്. ഇനി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളാണ് ബാക്കിയുള്ളത്. ക്ലാസുകൾ ആരംഭിക്കുമ്പോഴും നിരവധി വിദ്യാർഥികൾ സീറ്റ് കിട്ടാതെ പുറത്തുനിൽക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.