5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSERC Job Vacancy: പിഎസ്‌സി പരീക്ഷ പേടിയാണോ? എങ്കില്‍ ഈ സര്‍ക്കാര്‍ ജോലിക്ക് പരീക്ഷ എഴുതേണ്ടതില്ല

Government Job Vacancy: വെറുതെ ഒന്നും പഠിക്കാതെ പരീക്ഷ എഴുതിയാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. അതിന് മാസങ്ങളുടെ പരിശീലനം വേണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നല്ല അറിവും അനിവാര്യമാണ്. വര്‍ഷങ്ങളോളം പിഎസ്‌സി പരിശീലനം നടത്തിയ ശേഷമാണ് പലരും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്.

KSERC Job Vacancy: പിഎസ്‌സി പരീക്ഷ പേടിയാണോ? എങ്കില്‍ ഈ സര്‍ക്കാര്‍ ജോലിക്ക് പരീക്ഷ എഴുതേണ്ടതില്ല
Social Media Image
shiji-mk
Shiji M K | Published: 13 Aug 2024 17:26 PM

സര്‍ക്കാര്‍ ജോലി സ്വന്തമാക്കണം എന്നത് ഇന്നത്തെ കാലത്ത് എല്ലാവരുടെയും സ്വപ്‌നമാണ്. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളാണ് പലരെയും ആ ജോലിയിലേക്ക് എത്തിക്കുന്നത്. നല്ല ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ ജോലികള്‍ക്കേ സാധിക്കു. ശമ്പളവും പെന്‍ഷനും കൂടാതെ ഒട്ടനവധി ആനുകൂല്യങ്ങളും സര്‍ക്കാര്‍ ജോലി നല്‍കുന്നുണ്ട്. എന്നാല്‍ ആ ജോലി നേടിയെടുക്കാനുള്ള കഷ്ടപ്പാടാണ് പലരെയും അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. വെറുതെ ഒന്നും പഠിക്കാതെ പരീക്ഷ എഴുതിയാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. അതിന് മാസങ്ങളുടെ പരിശീലനം വേണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നല്ല അറിവും അനിവാര്യമാണ്. വര്‍ഷങ്ങളോളം പിഎസ്‌സി പരിശീലനം നടത്തിയ ശേഷമാണ് പലരും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്.

ഇനി പരീക്ഷ എഴുതാന്‍ ധൈര്യമില്ല അല്ലെങ്കില്‍ പരീക്ഷ എഴുതിയാലും ജോലി ലഭിക്കാന്‍ സാധ്യതയില്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് നല്ലൊരു അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. കേരള സംസ്ഥാന റെഗുലേറ്ററി കമ്മീഷനിലാണ് അവസരം. ജൂനിയര്‍ കണ്‍ട്ടന്റ് തസ്തികയിലാണ് ഒഴിവുള്ളത്. 35,000 രൂപയായിരിക്കും ശമ്പളം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാവുക. ഓഗസ്റ്റ് 30 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://dev.erckerala.org/api/storage/careers/BDHsLqOM9IspCEviJdXFFz2KZ9YmEgQw6PZIJM3.pdf ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Also Read: Territorial Army Recruitment: ടെറിട്ടോറിയല്‍ ആര്‍മിയില്‍ എങ്ങനെ ജോലി ലഭിക്കും; യോഗ്യതകള്‍ ഇപ്രകാരം

സഹകരണ വകുപ്പില്‍ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയനിലും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സഹകരണ വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 3, എല്‍ ഡി ക്ലര്‍ക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

വിദ്യാഭ്യാസ ഇന്‍സ്ട്രകര്‍ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും എച്ച്ഡിസി ആന്റ് ബിഎം ആണ് വിദ്യാഭ്യാസ യോഗ്യത. എല്‍ ഡി ക്ലര്‍ക്ക് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും വിഷയത്തില്‍ ജെഡിസി/എച്ച്ഡിസി/എച്ച്ഡിസി ആന്റ് ബിഎം അല്ലെങ്കില്‍ ബി കോം കോ ഓപ്പറേഷന്‍ അല്ലെങ്കില്‍ ബിഎസ്‌സി ബാങ്കിങ് ആന്റ് കോ ഓപ്പറേഷന്‍ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

എഴുത്തുപരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനമുണ്ടാകുക. 2024 ജനുവരി 1ലേക്ക്, 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി/ എസ്ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഇളവ് ലഭിക്കുമെന്നാണ് വിവരം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോ പതിച്ച ബയോഡേറ്റയുമായി ആഗസ്റ്റ് 23ന് രാവിലെ 8ന് തിരുവനന്തപുരം ഊറ്റുകുഴി സംസ്ഥാന സഹകരണ യൂണിയന്‍ ഹെഡ്ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. രജിസ്‌ട്രേഷന്‍ രാവിലെ 10 മണിവരെയായിരിക്കും. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 0471 2320430.

Also Read: ISRO Free Course: സൗജന്യ എഐ കോഴ്സുകളുമായി ഐഎസ്ആർഒ; എങ്ങനെ അപേക്ഷിക്കാം?

സ്ട്രീം എക്സ്പെര്‍ട്ട് ഒഴിവ്

സമഗ്ര ശിക്ഷ കേരളവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകശാലയും സംയുക്തമായി നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്ടിലേക്ക് സ്ട്രീം എക്സ്പെര്‍ട്ടുകളെ നിയമിക്കുന്നു. ജില്ലയില്‍ നാല് ബിആര്‍സി ക്ലസ്റ്ററുകളില്‍ ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ശാസ്ത്രത്തിലൊ എന്‍ജിനീയറിങ്ങിലോ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ത്രീഡി പ്രിന്റിംഗ്, ഇലക്ട്രോണിക്സ് ആന്റ് റോബോട്ടിക്സ് സയന്‍സ് പ്രോജക്ടുകള്‍ എന്നിവയിലെ വൈദഗ്ധ്യവും പരിഗണിക്കുന്നതാണ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ സഹിതം ssaplkd@gmail.com എന്ന മെയിലിലേക്ക് ഓഗസ്റ്റ് 19നകം അപേക്ഷിക്കണം ഇന്റര്‍വ്യൂ ഓഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് പാലക്കാട് സായൂജ്യം റസിഡന്‍സിയില്‍ വെച്ച് നടക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 8921991106